HOME
DETAILS

കഴക്കൂട്ടം-ചാക്ക ബൈപാസ് അപകടങ്ങളുടെ കുരുതിക്കളമാകുന്നു

  
backup
December 28, 2018 | 6:14 AM

kazhakkuttam321512312315

 

അന്‍സാര്‍ തുരുത്ത് #
കഴക്കൂട്ടം: ട്രാഫിക് സിഗ്‌നലില്ലായ്മയും അശാസ്ത്രിയമായ റോഡ് നിര്‍മാണവും വാഹനങ്ങളുടെ മരണ മരണപച്ചിലും കാരണം കഴക്കൂട്ടം ചാക്ക ബൈപ്പാസ് അപകടങ്ങളുടെ കുരുതിക്കളമാകുന്നു.
മൂന്ന് കുഞ്ഞുങ്ങളെ അനാഥരാക്കിയ പൗണ്ട്കടവ് സ്വദേശികളായ സക്കീര്‍ ഹുസൈന്‍ ഷബാന ദമ്പതികളുടെ അപകട മരണമാണ് അവസാന സംഭവം.
ദിവസങ്ങള്‍ക്ക് മുന്‍പ് ചെറുപ്പക്കാരന്‍ മരിച്ചതും പത്ത് ദിവസം മുന്‍പ് ടെക്‌നോപാര്‍ക്ക് സെക്യുരിറ്റി ജീവനക്കാരനായ വെട്ടുതുറ സ്വദേശി മരിച്ചതും ആഴ്ചകള്‍ക്ക് മുന്‍പ് തമിഴ്‌നാട് സ്വദേശി ഇന്‍ഫോസിസിന് സമീപം മരിച്ചതും ഈ പാതയിലാണ്.
ബൈപാസ് നാല് വരി പാതയാക്കുന്നതിന്റെ നിര്‍മാണം തുടങ്ങി റോഡുകള്‍ ഗതാഗത യോഗ്യമായ ഒരു വര്‍ഷത്തിനിടെ ഈ പാതയില്‍ പൊലിഞ്ഞത് ഇരുപത്തി രണ്ടോളം ജീവനുകളാണെന്നാണ് പൊലിസ് പറയുന്നത്.
ഒട്ടുമിക്ക അപകടങ്ങളും രാത്രികാലങ്ങളിലും അതേപോലെ വെളുപ്പിനുമാണ്. അമിതവേഗതയില്‍ ചീറി പായുന്ന വാഹനങ്ങളാണ് ഒട്ടുമിക്ക മരണങ്ങള്‍ക്കും കാരണമായിട്ടുള്ളത്. കഴക്കൂട്ടം മുതല്‍ചാക്ക വരെയുള്ള നാല് വരി പാത ഏകദേശം പൂര്‍ത്തിയായി കഴിഞ്ഞു.
ഇനി ഈ ഭാഗത്ത് പൂര്‍ത്തിയാക്കേണ്ടത് ചാക്ക റെയില്‍വേ മേല്‍പാല പാതയാണ്. ടെക്‌നോപാര്‍ക്കിന് മുന്നിലും അതേപോലെ കുളത്തൂര്‍മുക്കോലക്കല്‍ ജങ്ഷനിലുമാണ് അപകടമരണങ്ങള്‍ കൂടുതലും നടന്നത്.
ഇന്‍ഫോസിസിന് സമീപവും അപകടങ്ങള്‍ തുടര്‍ക്കഥയാണ്. ഒരു വര്‍ഷത്തിനിടെ അപകടങ്ങളില്‍ പരുക്കേറ്റവര്‍ 200 ന് മുകളിലെന്നാണ് പൊലിസ് നല്‍കുന്ന വിവരം.
ട്രാഫിക്ക് സിഗ്‌നല്‍ ലൈറ്റുകള്‍ വളരെ അടിയന്തിരമായി സ്ഥാപിക്കേണ്ടിടത്ത് പോലും ഇതേ വരെ ഒരു നീക്കവും നടന്നിട്ടില്ല. മുക്കോലക്കലും, ടെക്‌നോപാര്‍ക്ക് പ്രധാന ഗേറ്റിന് മുന്നിലും ഇന്‍ഫോസിസ് ജങ്ഷനിലുമാണ് ട്രാഫിക്ക് ലൈറ്റുകള്‍ അത്യാവശ്യമായി സ്ഥാപിക്കേണ്ടത്.
ഓരോ അപകടങ്ങള്‍ നടക്കുമ്പോഴും ബന്ധപ്പെട്ടവര്‍ നടപടികള്‍ കൈക്കൊള്ളുമെന്ന് ആവേശത്തോടെ പ്രഖ്യാപിക്കുന്നത് മാത്രമാണ് ചെയ്യുന്നത്.മിക്ക സമയങ്ങളിലും അതിവിശാലമായ പാതയിലൂടെ വാഹനങ്ങള്‍ മരണപാച്ചിലാണ്. ഇതില്‍ ഇരു ചക്രവാഹനങ്ങളുടെ മത്സരയോട്ടവും കാണാം.
ഇവരെയൊക്കെ നിയമത്തിന് മുന്നില്‍ കൊണ്ട് വരുന്ന കാര്യത്തില്‍ പൊലിസ് ഒരു ഇടപെടലും നടത്താറില്ല.
തികച്ചും അശാസ്ത്രീയമായാണ് പാത നിര്‍മാണം നടന്നിരിക്കുന്നത്. പുതിയ പാതകള്‍ നിര്‍മിക്കുബോള്‍ സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ക്ക് നാലുവരിപാതയിലേക്കുള്ള പ്രവേശനം വളരെ വിരളമാണ്.
അങ്ങനെ പ്രവേശനം അനുവദിക്കുകയാണെങ്കില്‍ അത്രക്കും വേണ്ട ട്രാഫിക്ക് സംവിധാനങ്ങള്‍ ഒരുക്കാറുണ്ട്. അത് കൂടാതെ നാല് വരി പാതയിലൂടെ കടന്ന് പോകുന്ന വാഹനങ്ങള്‍ക്കും സര്‍വിസ് റോഡിലൂടെ വരുന്ന വാഹനങ്ങള്‍ക്കും പരസ്പരം കാണാനും ശ്രദ്ധിക്കാനും കഴിയും.
എന്നാല്‍ കഴക്കൂട്ടം-മുക്കോല ബൈപാസ് നിര്‍മാണത്തില്‍ സര്‍വിസ് റോഡുകള്‍ ഒരുപാട് താഴ്ചയിലാണ് നിര്‍മിച്ചിട്ടുള്ളത്. ഇത് കാരണം ബൈപാസില്‍ നിന്നും സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ പരസ്പരം കാണാറില്ല.
ഇത് കാരണമാണ് ഇവിടെ മിക്ക അപകടങ്ങളും നടന്നിട്ടുള്ളത്. ഈ ഭാഗങ്ങളില്‍ സിഗ്‌നല്‍ ലൈറ്റുകളുണ്ടായിരുന്നെങ്കില്‍ ഈ അപകടങ്ങളൊക്കെ ഒഴിവാക്കാന്‍ കഴിയുമായിരുന്നു. കഴക്കൂട്ടം - ചാക്ക ബൈപാസില്‍ നിരവധിയിടങ്ങളില്‍ സര്‍വിസ് റോഡില്‍ നിന്നും വരുന്ന വാഹനങ്ങള്‍ ബൈപാസ് മറികടന്ന് പോകുന്ന രീതിയാണ് ഉള്ളത്.
ഇവിടെയൊക്കെ മേല്‍പ്പാലങ്ങളും അടിപ്പാതകളുമാണ് നിര്‍മിക്കേണ്ടത്. എന്നാല്‍ ഈ അവസ്ഥയില്‍ ഇവിടെയൊക്കെ സിഗ്‌നല്‍ ലൈറ്റുകള്‍ സ്ഥാപിക്കുക എന്നതാണ് ഏക മാര്‍ഗം. അധികൃതര്‍ ഈ വിഷയത്തില്‍ ഒരു താല്‍പര്യവും കാണിക്കുന്നില്ല.
അപകടങ്ങളും അപകട മരണങ്ങളും ഒരു തുടര്‍ സംഭവമായി തുടരുമ്പോഴും ദേശീയ പാത അധികൃതര്‍ക്ക് മിണ്ടാട്ടമില്ല.
പൊലിസാണെങ്കില്‍ അങ്ങോട്ടും ഇങ്ങോട്ടും വാഹനങ്ങളില്‍ റോന്ത് ചുറ്റലുകളില്‍ ഒതുങ്ങുന്ന അവസ്ഥയുമാണ്. ഏത് രീതിയില്‍ വാഹനമോടിച്ചാലും ഇവരെ തടഞ്ഞ് നിര്‍ത്തി പരിശോധിക്കാനുള്ള സമയം പോലും പൊലിസ് കണ്ടെത്താത്തത് ഏറെ സങ്കടം തന്നെ.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബൂദബിയിലെ കനാലിൽ മത്സ്യങ്ങൾ ചത്തുപൊങ്ങി; സംഭവം ഇക്കാരണം മൂലമെന്ന് പരിസ്ഥിതി ഏജൻസി

uae
  •  2 minutes ago
No Image

'യുവാക്കളാണ് രാജ്യത്തിന്റെ ഭാവി'; ദേശീയ ദിന സന്ദേശങ്ങൾ പങ്കുവെച്ച് യുഎഇ രാഷ്ട്ര നേതാക്കൾ 

uae
  •  20 minutes ago
No Image

ബോംബ് ഭീഷണി; കുവൈത്ത്-ഹൈദരാബാദ് ഇൻഡിഗോ വിമാനം മുംബൈയിൽ അടിയന്തരമായി ഇറക്കി

Kuwait
  •  an hour ago
No Image

ഇമ്രാൻ ഖാൻ കൊല്ലപ്പെട്ടെന്ന അഭ്യൂഹങ്ങൾക്കിടെ നിർണ്ണായക കൂടിക്കാഴ്ച; ജയിലിൽ സന്ദർശനം നടത്തി സഹോദരി

International
  •  an hour ago
No Image

'നിയമസഭ തെരഞ്ഞെടുപ്പില്‍ നേമത്ത് നിന്ന് മത്സരിക്കും'- രാജീവ് ചന്ദ്രശേഖര്‍

Kerala
  •  an hour ago
No Image

യുഎഇയിലെ പ്രവാസികൾക്ക് ഒമാനിൽ വിസ ഓൺ അറൈവൽ ലഭിക്കുമോ?

uae
  •  2 hours ago
No Image

വമ്പൻ വഴിത്തിരിവ്: ഐസ്‌ക്രീമിൽ വിഷം നൽകി മകനെ കൊലപ്പെടുത്തിയെന്ന കേസ്; നാല് വർഷത്തെ ജയിൽവാസത്തിന് ശേഷം പിതാവിനെ വെറുതെവിട്ടു

National
  •  2 hours ago
No Image

രാഹുലിനെതിരായ പുതിയ പരാതി ലഭിച്ചത് ഇന്ന് ഉച്ചയോടെ; ഡിജിപിക്ക് കൈമാറിയെന്ന് കെപിസിസി

Kerala
  •  2 hours ago
No Image

ദുബൈയിലെ ഗതാഗതക്കുരുക്ക് രൂക്ഷമായിത്തന്നെ തുടരുന്നു; ഈ വർഷം യാത്രക്കാർക്ക് നഷ്ടമായത് 45 മണിക്കൂർ

uae
  •  2 hours ago
No Image

യുഎഇയിലെ ഏറ്റവും വലിയ നിക്ഷേപ തട്ടിപ്പ് കേസ്; ബ്ലൂചിപ്പ് ഉടമ ഇന്ത്യയില്‍ അറസ്റ്റില്‍

uae
  •  3 hours ago