HOME
DETAILS

മുത്വലാഖ് ബില്ലിനു പിന്നില്‍ രാഷ്ട്രീയ അജണ്ട: ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി ലോകസഭയില്‍ നടത്തിയ പ്രസംഗത്തിന്റെ പൂര്‍ണ രൂപം

  
backup
December 28, 2018 | 5:01 PM

full-text-of-e-t-basheeer-speech-in-triple-talaq

 


മുത്വലാഖ് ബില്‍ ബി.ജെ.പിക്കു നിഗൂഢമായ അജന്‍ഡ നടപ്പിലാക്കാനുള്ള ആദ്യത്തെ വഴിതുറക്കലാണ്.
ഇന്ത്യയിലെ മുസ്‌ലിം പുരുഷന്മാരെല്ലാം സ്ത്രീവിരുദ്ധരും ക്രൂരന്മാരുമാണെന്നും ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകളെല്ലാം ഭര്‍ത്താക്കന്മാരാല്‍ ക്രൂരമായി വേട്ടയാടപ്പെടുന്നവരുമാണെന്നുമുള്ള കുടിലമായ രാഷ്ട്രീയ പ്രചാരണമാണ് മുത്വലാഖ് ബില്ലിലൂടെ ബി.ജെ.പി നടത്തുന്നത്.

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗ് ഏതുകാലത്തും ബി.ജെ.പിയുടെ നിഗൂഢമായ അജന്‍ഡകളെ എതിര്‍ത്തിട്ടുണ്ട്. മുത്വലാഖ് ബില്‍ തീര്‍ച്ചയായും ബി.ജെ.പിക്കു നിഗൂഢമായ അജന്‍ഡ നടപ്പിലാക്കാനുള്ള ആദ്യത്തെ വഴിതുറക്കലാണ്. ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 25 പ്രകാരം ഒരാള്‍ക്ക് ഏതു മതത്തില്‍ വിശ്വസിക്കാനും അതുപ്രകാരം ജീവിക്കാനുമുള്ള സ്വാതന്ത്ര്യമുണ്ട്. വിവാഹം, വിവാഹമോചനം, സ്വത്തവകാശം, കുട്ടികളുടെ സംരക്ഷണം ഇവയെല്ലാം തന്നെ മുസ്‌ലിം വ്യക്തി നിയമവുമായി ബന്ധപ്പെട്ടതാണ്. അതല്ലെങ്കില്‍ അതിന്റെ അവിഭാജ്യ ഘടകങ്ങളാണ്. മുസ്‌ലിം വ്യക്തി നിയമത്തിനാവട്ടെ ഭരണഘടന ആര്‍ട്ടിക്കിള്‍ 25ന്റെ സംരക്ഷണവുമുണ്ട്. അതുകൊണ്ടു തന്നെ അതു മൗലികാവകാശമാണ്. ബി.ജെ.പി സര്‍ക്കാര്‍ ഭരണഘടനാപരമായ അവകാശങ്ങള്‍ക്കു നേരെ കടന്നാക്രമണങ്ങള്‍ നടത്തുന്നതിന്റെയും ഏക സിവില്‍കോഡിലേക്ക് രാജ്യത്തെ കൊണ്ടുപോവുന്നതിന്റെയും ആദ്യപടിയാണ് ഇതില്‍ കാണിക്കുന്ന അതീവ താല്‍പര്യം. ഈ നിയമം ഭരണഘടനാവിരുദ്ധമാണ്. മാത്രമല്ല ദുരുദ്ദേശ്യത്തോടു കൂടിയും രാഷ്ട്രീയ അജന്‍ഡ മുന്നില്‍ കണ്ടുകൂടിയുമാണ്.

ബി.ജെ.പിയിലെ നേതാക്കള്‍ ഇന്ത്യയിലെ മുസ്‌ലിം സ്ത്രീകള്‍ അനുഭവിക്കുന്ന പ്രയാസങ്ങളില്‍ ഏറ്റവും വലുത് മുത്വലാഖ് കൊണ്ട് അനുഭവിക്കുന്നതാണെന്ന് പറഞ്ഞു പരത്തുന്നത് വളരെ പരിഹാസ്യമായൊരു സംഗതിയാണ്. ഇന്ത്യയില്‍ കഴിഞ്ഞയാഴ്ച പുറത്തു വന്ന ഒരു ആധികാരിക പഠനത്തില്‍, അതും ലോകപ്രസിദ്ധമായ അംഗീകാരമുള്ള റോയിട്ടേഴ്‌സ് മീഡിയാ കമ്പനിയുടെ തോംസണ്‍ റോയിട്ടേഴ്‌സ് ഫൗണ്ടേഷന്റെ പഠനത്തില്‍ പറഞ്ഞ കാര്യം ലോകത്തു സ്ത്രീകള്‍ ഏറ്റവുമധികം അപകടകരമായ സ്ഥിതിവിശേഷത്തില്‍ കഴിയുന്ന ഒന്നാമത്തെ രാജ്യം ഇന്ത്യയാണെന്നാണ്. അതു ലൈംഗിക ചൂഷണത്തിന്റെ കാര്യമായിരുന്നാലും മാനഭംഗപ്പെടുത്തലിന്റെ പേരില്‍ നീതി തേടുന്നവര്‍ക്ക് നീതി ലഭിക്കുന്ന കാര്യത്തിലായിരുന്നാലും ശൈശവ വിവാഹത്തിന്റെ കാര്യത്തിലായിരുന്നാലും സ്ത്രീകള്‍ നേരിടുന്ന മറ്റു പ്രശ്‌നങ്ങളുടെ കാര്യത്തിലായിരുന്നാലും മനുഷ്യക്കടത്തിന്റെ കാര്യത്തിലായിരുന്നാലുമൊക്കെ ഇന്ത്യ, ഇപ്പോള്‍ യുദ്ധം നടന്നു കൊണ്ടിരിക്കുന്ന സിറിയ, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളേക്കാള്‍ മുകളിലാണെന്നാണ്. ഇത് രാജ്യത്തിന് അപമാനമാണ്. ഇതിനെപ്പറ്റി എന്തെങ്കിലും ചിന്തിക്കാനോ പരിഹാരമുണ്ടാക്കാനോ ഏതെങ്കിലും വിധ സന്മനസ് ബി.ജെ.പിക്കാര്‍ കാണിച്ചിട്ടുണ്ടോ? നിങ്ങള്‍ക്ക് ഇന്ത്യയിലെ സ്ത്രീകളുടെ സ്ഥിതിയെക്കുറിച്ച് ആത്മാര്‍ഥതയുടെ കണിക പോലുമുണ്ടോ?
നിങ്ങളുടെ അജന്‍ഡ വളരെ കൃത്യമായി എല്ലാവര്‍ക്കും മനസിലാക്കാന്‍ കഴിയുന്നതാണ്. നിങ്ങളുടെ രാഷ്ട്രീയ ദുരുദ്ദേശ്യം നടപ്പിലാക്കുക മാത്രമാണ് ലക്ഷ്യമായിട്ടുള്ളത്. എന്തുമാത്രം പീഡനങ്ങളാണ്, എന്തുമാത്രം അക്രമങ്ങളാണ് ഈ നാട്ടിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്കു നേരെ ഓരോ ദിവസവും ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്ന കാര്യം ചിന്തിക്കാന്‍ പോലും സമയമില്ലാതെ അത്തരം അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നടപടിയാണ് ബി.ജെ.പി എടുക്കുന്നത്. അതിനാല്‍ സത്യത്തിന്റെ കണിക വല്ലതും നിങ്ങളുടെ ഹൃദയത്തില്‍ ബാക്കിയുണ്ടെങ്കില്‍ നിങ്ങള്‍ ചെയ്യേണ്ടത് ഇത്തരം ദുരുദ്ദേശ്യപരമായ ബില്ലുകള്‍ പിന്‍വലിച്ച് ശരിയായ പാതയിലേക്ക് വരികയാണ്.

അതുകൊണ്ടു തന്നെ ഈ ബില്ലിന്റെ എല്ലാ ഘടകങ്ങളോടും ഞങ്ങള്‍ ശക്തമായി വിയോജിക്കുന്നു. പ്രത്യേകിച്ചും ഇതിലെ ക്രിമിനല്‍ വല്‍കരണത്തെപ്പറ്റി പറഞ്ഞ ഭാഗങ്ങളോട്. കാരണം ഈ നിയമത്തിന്റെ അഞ്ചാം വകുപ്പില്‍ പറയുന്നത് വിവാഹമുക്തയായ സ്ത്രീക്കു ഭര്‍ത്താവ് ചെലവിനു കൊടുക്കണമെന്നുള്ളതാണ്. ഇന്ത്യയില്‍ നേരെത്തെ പാസാക്കിയിട്ടുള്ള നിയമത്തിന് എതിരു കൂടിയാണിത്. അതോടൊപ്പം തന്നെ ഒരു സ്ത്രീയെ വിവാഹമുക്തയാക്കിയ ശേഷം കുറ്റത്തിനു വേണ്ടി ഭര്‍ത്താവിനെ മൂന്നു വര്‍ഷം ജയിലിലടച്ചിട്ട് ഈ സ്ത്രീക്ക് എങ്ങനെ ചെലവിനു കൊടുക്കണമെന്നാണ്? ഇത്തരത്തില്‍ തികച്ചും വിരോധാഭാസപരമായ നിയമങ്ങള്‍ രാജ്യത്തിനു തന്നെയും അപമാനമാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കൊല്ലത്ത് അഞ്ചു വയസ്സുകാരിക്ക് നേരെ ലൈംഗികാതിക്രമം: 65-കാരൻ അറസ്റ്റിൽ

Kerala
  •  7 days ago
No Image

വർക്കലയിൽ വീട്ടിൽക്കയറി അമ്മയ്ക്കും മകനും നേരെ ആക്രമണം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  7 days ago
No Image

വി.സി നിയമന അധികാരം ചാൻസലർക്ക്: സുപ്രിം കോടതിക്കെതിരെ ഗവർണർ; നിയമപരമായ പോര് മുറുകുന്നു

Kerala
  •  7 days ago
No Image

സൂപ്പർ ലീഗ് കേരള; കാലിക്കറ്റ് എഫ്സിയെ വീഴ്ത്തി കണ്ണൂർ വാരിയേഴ്‌സ് ഫൈനലിൽ

Football
  •  7 days ago
No Image

മെക്സിക്കൻ തീരുവ വർദ്ധനവ്: ഇന്ത്യൻ വാഹന വ്യവസായത്തിന് ഭീഷണി: കയറ്റുമതി പ്രതിസന്ധിയിൽ?

auto-mobile
  •  7 days ago
No Image

ഗതാഗതക്കുരുക്കിന് അറുതി; ദുബൈയിലെ ഷെയ്ഖ് സായിദ് ബിൻ ഹംദാൻ സ്ട്രീറ്റ് നവീകരിക്കും, യാത്രാസമയം 5 മിനിറ്റായി കുറയും

uae
  •  7 days ago
No Image

മൂന്നാം ടി-20യിൽ സൗത്ത് ആഫ്രിക്കയെ തകർത്തെറിഞ്ഞു; പരമ്പരയിൽ ഇന്ത്യ മുന്നിൽ

Cricket
  •  7 days ago
No Image

ഫേസ്ബുക്ക് പരസ്യത്തിലൂടെ വലവീശി; ഷെയർ ട്രേഡിംഗ് തട്ടിപ്പിൽ 62-കാരന് നഷ്ടമായത് 2.14 കോടി രൂപ 

Kerala
  •  7 days ago
No Image

മെസ്സിയെ കാണാത്തതിൽ നിരാശ: കൊൽക്കത്ത സ്റ്റേഡിയത്തിൽ നിന്ന് 'ഭാര്യക്ക് സമ്മാനമായി' പൂച്ചട്ടി മോഷ്ടിച്ച് യുവാവ്; വീഡിയോ വൈറൽ

National
  •  7 days ago
No Image

വീട്ടിൽ കയറി അമ്മയെയും മകനെയും ആക്രമിച്ച സംഭവം; സഹോദരങ്ങൾ അറസ്റ്റിൽ

Kerala
  •  7 days ago