കശ്മിരിലെ രാഷ്ട്രപതി ഭരണത്തിന് ലോക്സഭയുടെ അംഗീകാരം
ന്യൂഡല്‍ഹി: കശ്മിരില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തിയ നടപടിക്ക് ലോക്സഭയുടെ അംഗീകാരം. ഇതു സംബന്ധിച്ച പ്രമേയം കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ് ലോക്സഭയില്‍ ചര്‍ച്ച ചെയ്തു പാസാക്കി. അതേസമയം പ്രതിപക്ഷ കക്ഷികള്‍ ഒന്നടങ്കം നടപടിയെ ഭരണഘടനാവിരുദ്ധമെന്ന് വിശേഷിപ്പിച്ച് വിമര്‍ശിച്ചു.
രാജ്നാഥ് സിങ് പ്രമേയം അവതരിപ്പിച്ച ശേഷം ചര്‍ച്ച അനുവദിച്ച സ്പീക്കര്‍ സുമിത്ര മഹാജന് പ്രമേയം പാസായിട്ടും പ്രത്യേക സാഹചര്യത്തില്‍ ചര്‍ച്ച അനുവദിക്കുകയാണെന്നാണ് വ്യക്തമാക്കിയത്.
വിശ്വാസ വോട്ട് തേടാതെയാണ് കശ്മിരില്‍ ഗവര്‍ണര്‍ ഭരണം ഏര്‍പ്പെടുത്തിയതെന്ന് ചര്‍ച്ചക്ക് തുടക്കമിട്ട ശശി തരൂര്‍ എം.പി പറഞ്ഞു. കോണ്‍ഗ്രസും പി.ഡി.പിയും നാഷണല്‍ കോണ്‍ഫറന്‍സും സംയുക്തമായി സര്‍ക്കാരുണ്ടാക്കാന്‍ മുന്നോട്ടുവന്നിരുന്നു. എന്നാല്‍, ഗവര്‍ണര്‍ വിശ്വാസവോട്ട് നടത്താന്‍ തയാറായില്ല. അതുകൊണ്ട് നടപടി തികച്ചും ഭരണഘടനാവിരുദ്ധമാണെന്ന് തരൂര്‍ ആരോപിച്ചു. അതേസമയം കശ്മിരില്‍ ഉടന്‍ തെരഞ്ഞെടുപ്പ് നടത്താന്‍ തയാറാകണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എം.പി സൗഗത റോയ് ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."