മനസിനെയും കലയെയും കോഴിക്കോടന്‍ ജീവിതം സ്വാധീനിച്ചു: ശ്രീകുമാരന്‍ തമ്പി
ഫറോക്ക്: കോഴിക്കോടന്‍ ജീവിതമാണ് തന്റെ മനസിനെയും കലയെയും രൂപപ്പെടുത്തുന്നതില്‍ നിര്‍ണായകമായതെന്ന് പ്രശസ്ത കവി ശ്രീകുമാരന്‍ തമ്പി. അരനൂറ്റാണ്ടണ്ട് മുന്‍പ് ഉമ്പിച്ചി ഹാജി സ്‌കൂളില്‍ അധ്യാപകനായെത്തിയ താന്‍ പിന്നീട് ഇന്നാട്ടുകാരനായി മാറുകയായിരുന്നു. ചാലിയം ഉമ്പിച്ചി ഹാജി ഹയര്‍ സെക്കന്‍ഡണ്ടറി സ്‌കൂള്‍ പൂര്‍വവിദ്യാര്‍ഥി മഹാസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹരിപ്പാട്ടുകാരനായ തന്റെ ആദ്യവടക്കന്‍ യാത്ര ഇരുപതാം വയസില്‍ ചാലിയം സ്‌കൂളില്‍ ചാര്‍ജെടുക്കാന്‍ വന്നതാണ്. ഇസ്‌ലാമിക സംസ്‌കാരവും ഒപ്പനയും ഖുര്‍ആനുമൊക്കെ എനിക്കിവിടെ നിന്ന് പഠിക്കാനായി. ഇതൊക്കെയാണ് നിരവധി ഗാനരചനയിലേക്ക് എന്നെ നയിച്ചതെന്നും അദ്ദേഹം പറഞ്ഞു.
പ്രസിഡന്റണ്ട് ബാബു അധ്യക്ഷനായി. ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എല്‍.എമാരായ വി.കെ.സി മമ്മദ് കോയ, പുരുഷന്‍ കടലുണ്ടണ്ടി, മാനേജിങ് കമ്മിറ്റി പ്രസിഡന്റണ്ട് ടി.പി അബ്ദുല്ലക്കോയ മദനി, ശ്രീലങ്കയിലെ സാഹിറ കോളജ് സെക്രട്ടറി അലവി മുക്താര്‍, ഭാനുമതി കക്കാട്ട്, സബൂനാ ജലീല്‍, വി. ഷാഹിന, എം. ഷഹര്‍ബാന്‍, കെ. മുഹമ്മദ് അബ്ദുറഹ്മാന്‍, കെ.എം അബ്ദുറഹ്മാന്‍ ഹാജി, ഡോ. സി. സോമനാഥന്‍, ഡോ.എ. മുഹമ്മദ് ഹനീഫ, പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ, എം.വി സെയ്ത് ഹിസാമുദ്ദീന്‍, ഒ. ജയശ്രീ, എ.പി വിനോദ്കുമാര്‍, സാബിര്‍ എങ്ങാട്ടില്‍, എം.സി അക്ബര്‍, മോഹന്‍ ചാലിയം, കെ. അബ്ദുല്ലത്തീഫ്, എന്‍. ഹാരിദ്, ഡോ. സന്ദീപ് കുന്നത്ത്, കെ.പി അഷ്‌റഫ് സംസാരിച്ചു.
സാംസ്‌കാരിക സമ്മേളനം കെ.പി രാമനുണ്ണി ഉദ്ഘാടനം ചെയ്തു. ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ പ്രൊഫ. ഇ.പി ഇമ്പിച്ചിക്കോയ അധ്യക്ഷനായി. കെ. സുരേന്ദ്രന്‍ മുഖ്യപ്രഭാഷണം നടത്തി. പി.ബി ഉമ്പിച്ചി ഹാജി ജീവചരിത്ര ഗ്രന്ഥം അലവിമുക്താര്‍ (ശ്രീലങ്ക) പ്രകാശനം ചെയ്തു. സാമൂതിരി രാജകുടുംബാംഗം പി.സി കൃഷ്ണവര്‍മ രാജ ഏറ്റുവാങ്ങി
ഗ്രന്ഥകാരന്‍ കെ.പി അഷ്‌റഫ് ഉമ്പിച്ചി ഹാജി സ്മാരക പ്രഭാഷണം നടത്തി. പി.ബി.ഐ മുഹമ്മദ് അഷ്‌റഫ് സ്വാഗതവും പി.വി ഷംസുദ്ദീന്‍ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."