എം.എസ്.എഫ് എവൈക്കനിങ് അസംബ്ലി നാളെ
കല്‍പ്പറ്റ: 'നീതിയും ഐക്യവും ശക്തിപ്പെടുത്തുക' എന്ന പ്രമേയത്തില്‍ എം.എസ്.എഫ് രാജ്യവ്യാപകമായി നടത്തുന്ന എവൈക്കനിങ് അസംബ്ലി വയനാട് ജില്ലയില്‍ നിയോജക മണ്ഡലം കേന്ദ്രങ്ങളില്‍ നാളെ നടക്കുമെന്ന് എം.എസ്.എഫ് ജില്ലാ പ്രസിഡന്റ് ലുഖ്മാനുല്‍ ഹക്കീം വി.പി.സി, സെക്രട്ടറി റിയാസ് കല്ലുവയല്‍ എന്നിവര്‍ അറിയിച്ചു.
രാജ്യത്തിന്റെ എഴുപതാം സ്വാതന്ത്ര്യദിനത്തില്‍ ഭരണകൂടം ജാതിയുടെയും വര്‍ഗത്തിന്റെയും രാഷ്ട്രീയത്തിന്റെയും അടിസ്ഥാനത്തില്‍ നല്കുന്ന ഇരട്ട നീതിക്കെതിരെയും ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രമാക്കി മാറ്റുന്നതിന് ഇന്ത്യ എന്ന നാമത്തിന് കീഴില്‍ ഐക്യത്തോടെ നില്‍ക്കേണ്ട ആവശ്യകതയും ഉയര്‍ത്തുന്ന എവൈക്കനിങ് അസംബ്ലിയില്‍ വിദ്യാര്‍ഥികള്‍ക്ക് പുറമേ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ അക്കാദമിക ഭരണ രംഗത്തെ പ്രമുഖര്‍ അതിഥികളായി പങ്കെടുക്കും.
കല്‍പ്പറ്റ നിയോജക മണ്ഡലത്തില്‍ കാവുമന്ദം, മാനന്തവാടി നിയോജക മണ്ഡലത്തില്‍ തരുവണ, സുല്‍ത്താന്‍ ബത്തേരി നിയോജക മണ്ഡലത്തില്‍ അമ്പലവയല്‍ എന്നിവിടങ്ങളിലായിരിക്കും പരിപാടി നടക്കുക.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."