പരിഹാരമാവാതെ മാലിന്യ സംസ്‌കരണം
തലശ്ശേരി: മാലിന്യ പ്രശ്‌നം നേരിടുന്ന തലശ്ശേരി നഗരസഭയില്‍ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ കാര്യക്ഷമമാകുന്നില്ല. ജൈവ-അജൈവ മാലിന്യ സംസ്‌കരണ പ്ലാന്റ് യൂനിറ്റുകളുടെ അഭാവം സംസ്‌കരണ പ്രവര്‍ത്തനത്തിനു തിരിച്ചടിയാവുകയാണ്.
നഗരസഭയുടെ മാലിന്യ നിര്‍മാജനത്തിന്റെ ഭാഗമായി ഒന്നാംഘട്ട പ്രവൃത്തിയില്‍ വീടുകള്‍ കേന്ദ്രീകരിച്ച് പ്ലാസ്റ്റിക്ക് മാലിന്യം ശേഖരിക്കുന്നുണ്ടെങ്കിലും അതും ശരിയായ രീതിയില്‍ നടക്കുന്നില്ലെന്നാണ് ആക്ഷേപം. രണ്ടാം ഘട്ടത്തില്‍ ഇലക്ട്രോണിക്‌സ് ഉപകരണങ്ങള്‍ ഉള്‍പ്പെടെയുള്ള ഉപയോഗശൂന്യ വസ്തുക്കള്‍ ശേഖരിക്കുമെന്ന് നേരത്തെ പറഞ്ഞെങ്കിലും അതും ഇതുവരെ നടപ്പായില്ല. കടകളിലെ മാലിന്യങ്ങള്‍ അതത് വ്യാപാരികള്‍ സംസ്‌കരിക്കണമെന്നാണ് വ്യപാരികള്‍ക്ക് നഗരസഭ നിര്‍ദേശം നല്‍കിയത്. മാലിന്യം സംസ്‌കരിക്കാനുള്ള സ്ഥലപരിമിതി വ്യാപാരികള്‍ക്കു തിരിച്ചടിയാണ്.
പലരും മാലിന്യങ്ങള്‍ ഇതരസംസ്ഥാനങ്ങളിലേക്കും മറ്റും ലോറികളില്‍ കയറ്റി അയക്കേണ്ട ഗതികേടിലാണ്. പുതിയ ബസ്‌സ്റ്റാന്‍ഡ് പച്ചക്കറി മാര്‍ക്കറ്റില്‍ സ്ഥാപിച്ച ജൈവ മാലിന്യ ബയോ ഗ്യാസ് പ്ലാന്റ് നിലച്ചിട്ട് വര്‍ഷങ്ങളായി.
മത്സ്യ മാര്‍ക്കറ്റിലെ പ്ലാന്റും പ്രവര്‍ത്തന രഹിതമാണ്. പെട്ടിപ്പാലത്ത് മാലിന്യ സംസ്‌കരണ പ്രവര്‍ത്തനങ്ങള്‍ മുന്‍പ് നടന്നെങ്കിലും നാട്ടുകാരുടെ എതിര്‍പ്പുകാരണം നിര്‍ത്തിവയ്ക്കുകയായിരുന്നു. മാലിന്യ സംസ്‌കരണ യൂനിറ്റുകള്‍ കൂടുതലായും ബാധിക്കുന്നത് തീരദേശ പ്രദേശങ്ങളെയാണ്. മട്ടാമ്പ്രം തീരദേശത്ത് കുന്നു കൂടിയ മാലിന്യം മണ്ണിനടിയില്‍ കുഴിച്ചിട്ടെങ്കിലും ശക്തമായ തിരമാലകള്‍ അടിച്ച് പുറത്തേക്ക് വരുന്ന അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."