ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നികുതി ഇന്ത്യ വര്‍ധിപ്പിച്ചു
ന്യൂഡല്‍ഹി: ലോകത്ത് സസ്യ എണ്ണ ഇറക്കുമതി ചെയ്യുന്ന ഏറ്റവും വലിയ രാജ്യമായ ഇന്ത്യ ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി നികുതി വര്‍ധിപ്പിച്ചു. കര്‍ഷകരെ രക്ഷിക്കാനെന്ന പേരിലാണ് കേന്ദ്ര സര്‍ക്കാര്‍ നികുതി വര്‍ധിപ്പിച്ചത്.
നിലവില്‍ മലേഷ്യയില്‍ നിന്നും ഇന്തോനേഷ്യയില്‍ നിന്നും വ്യാപകമായ ഭക്ഷ്യ എണ്ണയാണ് ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യുന്നത്. അതിനാല്‍ തന്നെ ഇവ വില കുറച്ച് വില്‍ക്കുന്നതോടെ പ്രാദേശിക കര്‍ഷകര്‍ നിര്‍മിക്കുന്ന സസ്യ എണ്ണകളുടെ വില്‍പ്പന കുറയുന്നു.
ഇതിന് പരിഹാരമുണ്ടാക്കാനും കര്‍ഷകരെ സഹായിക്കാനുമാണ് നികുതി വര്‍ധിപ്പിച്ചത്. ഇതോടെ പാം ഓയില്‍,സണ്‍ഫഌര്‍ ഓയില്‍ മറ്റു ഭക്ഷ്യ എണ്ണകള്‍ എന്നിവക്ക് വില കുറയും. കഴിഞ്ഞ വെള്ളിയാഴ്ച വര്‍ധിപ്പിച്ച നികുതി വിവരങ്ങള്‍ സര്‍ക്കാര്‍ വെബ്സൈറ്റിലൂടെ പുറത്തുവിട്ടു. പാം ഓയിലിന്റെ ഇറക്കുമതി നികുതി 15 ശതമാനത്തില്‍ നിന്ന് 25 ശതമാനത്തിലേക്കാണ് ഉയര്‍ത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."