HOME
DETAILS
MAL
വിനായകന്റെ മരണം പിതാവിന്റെ മര്‍ദനം മൂലമെന്ന് പൊലിസിന്റെ മൊഴി
backup
August 14 2017 | 23:08 PM
തൃശൂര്‍: വിനായകന് മരിച്ചത് പിതാവിന്റെ മര്‍ദനം മൂലമാകാമെന്ന് ക്രൈംബ്രാഞ്ചിന് പൊലിസ് മൊഴി നല്കി. പാവറട്ടി എസ്.ഐ ഉള്‍പ്പെടെയുള്ളവരാണ് മൊഴി നല്‍കിയത്.
പാവറട്ടി സ്റ്റേഷനിലെ 5 പോലിസുകാരുടെ മൊഴിയാണ് ക്രൈംബ്രാഞ്ച് എടുത്തത്. സംഭവസമയത്ത് താന്‍ സ്റ്റേഷനില്‍ ഉണ്ടായിരുന്നില്ലെന്ന് എസ്.ഐ പറഞ്ഞു.
കഴിഞ്ഞ മാസം 17നാണ് മതിയായ രേഖകളില്ലാതെ വാഹനം ഓടിച്ചതിന് വിനായകനെയും സുഹൃത്തിനെയും പാവറട്ടി പൊലിസ് കസ്റ്റഡിയിലെടുത്തത്. 18ന് ഉച്ചയ്ക്ക് വീട്ടില്‍ വിനായകനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിനായകന്റെ മരണം പൊലിസ് മര്‍ദനം മൂലമാണെന്ന് ആരോപണമുയര്‍ന്നിരുന്നു. ഇതേതുടര്‍ന്നാണ് വിനായകിന്റെ മരണം സംബന്ധിച്ച് അന്വേഷണത്തിന് ക്രൈംബ്രാഞ്ചിനെ ചുമതലപ്പെടുത്തിയത്. ക്രൈംബ്രാഞ്ച് പാലക്കാട് എസ്.പിയുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."