ബ്രഹ്മഗിരി - കുടുബശ്രീ സംയുക്ത പദ്ധതി നടപ്പാക്കുന്നു
കല്‍പ്പറ്റ: സര്‍ക്കാര്‍ അക്രെഡിറ്റഡ് ഏജന്‍സിയായ ബ്രഹ്മഗിരി ഡെവലപ്‌മെന്റ് സൊസൈറ്റിയും വയനാട് കുടുംബശ്രീ മിഷനും സംയുക്തമായി കൃഷി, മൃഗപരിപാലനം, മൈക്രോ സംരംഭങ്ങള്‍ എന്നീ മേഖലകളില്‍ കൈക്കോര്‍ക്കുന്നു.
ഉല്‍പ്പാദനം, സംഭരണം, സംസ്‌ക്കരണം, വിപണനം എന്നിവയില്‍ ഇരുസംഘടനകളും സംയുക്തമായി പ്രവര്‍ത്തിക്കാനാണ് തീരുമാനം.
ഇതിന്റെ ഭാഗമായി ഉല്‍പ്പന്നങ്ങള്‍ വിപണനം ചെയ്യുന്നതിനുള്ള കര്‍ഷക മിനി സൂപ്പര്‍ മാര്‍ക്കറ്റ് പദ്ധതി ഓണത്തിന് മുമ്പ് ഉദ്ഘാടനം ചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനവും സ്ത്രീകളുടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനവും ലക്ഷ്യമിട്ട് നിരവധി പദ്ധതികളാണ് സംസ്ഥാനത്ത് കുടുംബശ്രീ മിഷന്‍ നടപ്പിലാക്കിക്കൊണ്ടിരിക്കുന്നത്.
ജില്ലയില്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 605 ചെറുകിട സംരംഭങ്ങള്‍, 6525 ജെ.എല്‍.ജി ഗ്രൂപ്പുകള്‍, ആടു ഗ്രാമം, ക്ഷീരസാഗരം, കോഴിക്കൂട്ടം തുടങ്ങിയ പദ്ധതികളിലായി എണ്ണായിരത്തോളം കുടുംബശ്രീ യൂനിറ്റുകളിലായി ഒരു ലക്ഷത്തോളം അംഗങ്ങള്‍ കൃഷി, മൃഗസംരക്ഷണം, ചെറുകിട സംരംഭം എന്നീ മേഖലയിലും പ്രവര്‍ത്തിക്കുന്നുണ്ട്.
ഉല്‍പ്പാദിപ്പിക്കുന്ന ഉല്‍പ്പന്നങ്ങള്‍ക്ക് വേണ്ടത്ര വിപണി പിന്‍തുണയില്ലായെന്നതാണ് ഇവര്‍ അഭിമുഖീകരിക്കുന്ന പ്രതിസന്ധി. ഈ പ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനാണ് ബ്രഹ്മഗിരിയുടെ നേതൃത്വത്തില്‍ കര്‍ഷക മിനി സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതി ആരംഭിക്കുന്നത്.
പൊതുമാര്‍ക്കറ്റില്‍ വന്‍കിട കുത്തക കമ്പനികള്‍ക്കുള്ള മേല്‍ക്കൈ മൂലവും മള്‍ട്ടി നാഷനല്‍ കമ്പനികള്‍ തമ്മിലുള്ള കടുത്ത മത്സരവും കാരണം ചെറുകിട മേഖലക്കും വ്യക്തിഗത സംരംഭങ്ങള്‍ക്കും മാര്‍ക്കറ്റില്‍ പിടിച്ചുനില്‍ക്കാന്‍ കഴിയാത്ത സ്ഥിതിയാണ് നിലവിലുള്ളത്.ഈ പ്രതി സന്ധി മിറകടക്കുന്നതിനാണ് കുടുംബശ്രീയുമായി സഹകരിച്ചുകൊണ്ടുള്ള ബ്രഹ്മഗിരി കര്‍ഷക മിനി സൂപ്പര്‍മാര്‍ക്കറ്റ് പദ്ധതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."