പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞ വച്ചു; പൊലിസ് സ്റ്റേഷന്‍ ഉപരോധവും
വെഞ്ഞാറമൂട്: വനിതാ മതിലുമായി ബന്ധപ്പെട്ടുണ്ടായ വിഷയത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തില്‍ പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞുവയ്ക്കലും പൊലിസ് സ്റ്റേഷന്‍ ഉപരോധവും നടത്തി.
സംഭവത്തില്‍ രണ്ട് പഞ്ചായത്തംഗങ്ങളും ജില്ലാ കോണ്‍ഗ്രസ് നേതാവും അറസ്റ്റില്‍. കോണ്‍ഗ്രസ് വാമനപുരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിലായിരുന്നു പഞ്ചായത്ത് സെക്രട്ടറിയെ തടഞ്ഞു വച്ചു കൊണ്ടുള്ള സമര പരിപാടികള്‍ അരങ്ങേറിയത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ വെഞ്ഞാറമൂട് പൊലിസ് പഞ്ചായാത്തംഗങ്ങളായ രാജീവ് പി. നായര്‍, മണികണ്ഠന്‍, ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി അംഗം ഗോപാലകൃഷ്ടന്‍ എന്നിരെ അറസ്റ്റു ചെയ്യുകയായിരുന്നു. ഇതില്‍ പ്രതിഷേധിച്ചാണ് പ്രതിഷേധിച്ചായിരുന്നു പിന്നീട് നടന്ന സ്‌റ്റേഷന്‍ ഉപരോധം. പഞ്ചായത്ത് സെക്രട്ടറിയും അസിസ്റ്റന്റ് സെക്രട്ടറിയും ചേര്‍ന്ന് തൊഴിലുറപ്പു തൊഴിലാളികളെയും അങ്കണവാടി ജീവനക്കാരെയും വനിതാ മതിലില്‍ പങ്കെടുക്കണമെന്നും ഇല്ലെങ്കില്‍ തൊഴില്‍ നഷ്ടപ്പെടുത്തുമെന്നും, തൊഴില്‍ ചെയ്ത ഇനത്തിലുള്ള കൂലി നല്‍കുകയില്ലന്നുമുള്ള ഭീഷണിപ്പെടുത്തിലുകള്‍ മുഴക്കിയെന്നതുമാണ് പഞ്ചായത്ത് സെക്രട്ടറിയുടെ തടഞ്ഞുവയ്ക്കലിന് കാരണമായി പറയുന്നത്.
ഇതില്‍ പ്രതിഷേധിച്ചവരെ അന്യായമായി അറസ്റ്റുചെയ്യുകയായിരിന്നു എന്ന് സ്റ്റേഷന്‍ ഉപരോധത്തിനും കാരണമായി പറയുന്നു. ആനക്കുഴി ഷാനവാസ്, ജി. പുരുഷോത്തമന്‍ നായര്‍, മണിയന്‍ പിള്ള, മോഹനചന്ദ്രന്‍ നായര്‍, ബിനു എസ്. നായര്‍, എം.എസ്. ബിനു, എന്നിവര്‍ ഉപരോധ സമരത്തിനു നേതൃത്ത്വം നല്‍കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."