'ദേവസ്വം ഭൂമികള്‍ തിരിച്ച് പിടിക്കാനൊരുങ്ങിയാല് അത് മറ്റൊരു വിമോചന സമരമായി മാറും'
ഇരിങ്ങാലക്കുട: നഷ്ടപ്പെട്ട ക്ഷേത്രം ഭൂമികള്‍ എല്ലാം തിരിച്ച് പിടിക്കാന്‍ തുടങ്ങിയാല്‍ പുതിയൊരു വിമോചന സമരത്തിന് അരങ്ങൊരുങ്ങുമെന്ന് ദേവസ്വം മന്ത്രി കടകംപ്പിള്ളി സുരേന്ദ്രന് അഭിപ്രായപ്പെട്ടു. ഒരു പ്രത്യേക സമുദായത്തെ മാത്രം ഇതില്‍ നിന്നും മാറ്റി നിര്‍ത്താന്‍ കഴിയില്ലെന്നും എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരും കൈയേറ്റം നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. ഇരിങ്ങാലക്കുട ഠാണാവില്‍ കൂടല്‍മാണിക്യം ദേവസ്വം നിര്‍മിക്കുന്ന ഷോപ്പിങ്ങ് കോപ്ലംക്സിന്റെ ശിലാസ്ഥാപനം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന്റെ കഴിഞ്ഞ 60 വര്‍ഷത്തെ ചരിത്രത്തില്‍ ക്ഷേത്രാവശ്യങ്ങള്‍ക്കും വികസനത്തിനും വേണ്ടി ഇത്രയുമധികം തുക ചെലവഴിച്ച സര്‍ക്കാര്‍ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. എം.എല്‍.എ പ്രൊഫ. കെ.യു അരുണന് അധ്യക്ഷനായ ചടങ്ങില്‍ നഗരസഭാ ചെയര്പേഴ്സന് നിമ്യ ഷിജു, കൂടല്‍മാണിക്യം ദേവസ്വം പ്രസിഡന്റ് യു. പ്രദീപ് മേനോന്, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.ബി മോഹനന്,വാര്‍ഡ് കൗണ്‍സിലര്‍ സംഗീത ഫ്രാന്‍സീസ്, ദേവസ്വം അഡ്മിന്സ്രറ്റര് എം.എം സുമ പങ്കെടുത്തു.
ശിലാസ്ഥാപനത്തിന് മുന്‍പായി രാവിലെ 11ന് തന്ത്രി എം.പി പരമേശ്വരന് നമ്പൂതിരിപ്പാടിന്റെ കാര്‍മികത്വത്തില്‍ ഭൂമിപൂജ നടന്നു. ഉപയോഗ്യശൂന്യമായി കിടന്നിരുന്ന 19.5 സെന്റ് സ്ഥലത്താണ് ദേവസ്വത്തിന് നാല് ലക്ഷത്തി അന്‍പതിനായിരം രൂപയോളം വാടകയിനത്തില്‍ ലഭ്യമാക്കുന്ന രീതിയില്‍ കെട്ടിട നിര്‍മാണം നടത്തുന്നത്.അഞ്ച് നിലകളില്‍ നിര്‍മിക്കാന്‍ ഉദേശിക്കുന്ന കെട്ടിടത്തിന്റെ ആദ്യത്തെ മൂന്ന് നിലകളാണ് ആദ്യഘട്ടമായി നിര്‍മിക്കുന്നത്. 1.30 കോടി രൂപയാണ് നിര്‍മാണ ചെലവ് പ്രതീക്ഷിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."