നവോത്ഥാന മൂല്യങ്ങളെ തകര്‍ക്കാന്‍ ഗൂഢശ്രമം: മന്ത്രി എ.സി മൊയ്തീന്‍
എരുമപ്പെട്ടി: സഹകരണ ബാങ്ക് വഴി നല്‍കുന്ന ക്ഷേമ പെന്‍ഷനുകളില്‍ നിന്നും നിര്‍ബന്ധിത പിരിവ് നടത്തുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും സ്ത്രീകളുടെ മുന്നേറ്റത്തെ തകര്‍ക്കുവാനുള്ള ആസൂത്രിത ശ്രമമാണ് ഇത്തരം വ്യാജ പ്രചാരണങ്ങള്‍ക്ക് പിറകിലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി.മൊയ്തീന്‍.
നവീകരിച്ച വെള്ളറക്കാട് സര്‍വിസ് സഹകരണ ബാങ്ക് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്ത്രീകള്‍ക്ക് ഭരണഘടന നല്‍കുന്ന അവകാശങ്ങളും സ്വാതന്ത്ര്യവും നിഷേധിക്കുവാനുള്ള നീക്കത്തെ ചെറുക്കാന്‍ ഇടതുപക്ഷ സര്‍ക്കാരിന് ബാധ്യതയുണ്ട്. സഹകരണ പ്രസ്ഥാനങ്ങള്‍ സാധാരണക്കാരുടെ ആശ്രയ കേന്ദ്രങ്ങളാണെന്നും. പ്രളയ ബാധിതര്‍ക്ക് സഹകരണ സംഘങ്ങള്‍ 200 വീടുകള്‍ നിര്‍മിച്ച് നല്‍കുമെന്നും മന്ത്രി അറിയിച്ചു.
സഹകരണ ബാങ്ക് പ്രസിഡന്റ് എം.ടി വേലായുധന്‍ മാസ്റ്റര്‍ അധ്യക്ഷനായി. കോണ്‍ഫറന്‍സ് ഹാളിന്റെ ഉദ്ഘാടനം പി.കെ ബിജു എം.പിയും കൗണ്ടറിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മേരി തോമസും നിര്‍വഹിച്ചു.
സാഹിത്യകാരന്‍ ടി.ഡി രാമകൃഷ്ണന്‍, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം കല്യാണി എസ്. നായര്‍, പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുഗിജ സുമേഷ് ബാങ്ക് സെക്രട്ടറി പി. എസ് പ്രസാദ് ഫ്രാന്‍സിസ് കൊള്ളന്നൂര്‍ പി. പരമേശ്വരന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ദേശീയ സ്‌കൂള്‍ കായികമേളയില്‍ സ്വര്‍ണമെഡല്‍ കരസ്ഥമാക്കിയ കോണ്‍കോഡ് സ്‌കൂളിലെ വിദ്യാര്‍ഥിനിയും എയ്യാല്‍ സ്വദേശിനിയുമായ കെ.എച്ച് സ്വാലിഹയെയും, വിവിധ മേഖലകളില്‍ മികവ് തെളിയിച്ച പ്രതിഭകളെയും ചടങ്ങില്‍ മന്ത്രി ഉപഹാരം നല്‍കി അനുമോദിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."