HOME
DETAILS

തെരുവു വിളക്കുകള്‍ സ്ഥാപ ിച്ചില്ല; മേല്‍പാലങ്ങള്‍ ഇരുട്ടില്‍

  
backup
December 30 2018 | 04:12 AM

%e0%b4%a4%e0%b5%86%e0%b4%b0%e0%b5%81%e0%b4%b5%e0%b5%81-%e0%b4%b5%e0%b4%bf%e0%b4%b3%e0%b4%95%e0%b5%8d%e0%b4%95%e0%b5%81%e0%b4%95%e0%b4%b3%e0%b5%8d%e2%80%8d-%e0%b4%b8%e0%b5%8d%e0%b4%a5%e0%b4%be%e0%b4%aa

പാലക്കാട്: നഗരത്തിലെ ഗതാഗതയോഗ്യമായ മേല്‍പാലങ്ങള്‍ സന്ധ്യമയങ്ങുന്നതോടെ അന്ധകാരത്തിലാവുന്നത് വാഹനയാത്രക്കാര്‍ക്കും കാല്‍നടയാത്രക്കാര്‍ക്കും ദുരിതമാവുന്നു. പട്ടിക്കര മേല്‍പാലം, ചുണ്ണാമ്പുത്തറ മേല്‍പാലം, കടുക്കാംക്കുന്നം മേല്‍പാലം എന്നിവയാണ് ഗതാഗതയോഗ്യമായി വര്‍ഷങ്ങള്‍ പിന്നിടുമ്പോഴും തെരുവുവിളക്കുകള്‍ സ്ഥാപിക്കാതെ ഇപ്പോഴും നിലനില്‍ക്കുന്നത്. നഗരത്തിലെ മേല്‍പാലങ്ങളില്‍ മെയ് മാസത്തോടെ തെരുവുവിളക്കുകള്‍ സ്ഥാപിക്കണമെന്ന നഗരസഭയുടെ പ്രഖ്യാപനവും പാഴ്‌വാക്കായി. എന്നാല്‍ മേല്‍പാലങ്ങളില്‍ തെരുവുവിളക്കുകള്‍ സ്ഥാപിക്കുന്ന കാര്യത്തില്‍ നഗരസഭയും പൊതുമരാമത്തുവകുപ്പും പരസ്പരം പഴിചാരുകയാണ്.
മേല്‍പാലത്തില്‍ രാത്രികാലങ്ങളില്‍ അന്ധകാരത്തില്‍ മുങ്ങുന്നതിനാല്‍ സാമൂഹ്യ വിരുദ്ധപ്രവര്‍ത്തനങ്ങളും പതിവാകുന്നു. ഒരു വര്‍ഷം മുന്‍പാണ് നഗരത്തിലെ പട്ടിക്കര മേല്‍പാലത്തില്‍ വച്ച് ബേക്കറിയുടമയെ ആക്രമിച്ച് പണവും മറ്റ് വസ്തുക്കളും കവര്‍ന്നത്. നഗരത്തിലെ പ്രധാന റോഡുകളും മാര്‍ക്കറ്റുകളും തമ്മില്‍ ബന്ധിപ്പിക്കുന്നതാണ് പട്ടിക്കര മേല്‍പാലം. രാപകലന്യേ ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന മേല്‍പാലത്തില്‍ തെരുവുവിളക്കില്ലാത്തത് കാല്‍ നടയാത്രക്കാര്‍ക്കും ഭീഷണിയാവുകയാണ്.
പുത്തൂര്‍-മലമ്പുഴ റോഡിലെ കടുക്കാംകുന്ന് മേല്‍പാലത്തിലും തെരുവുവിളക്കുകളില്ലാത്തതിനാല്‍ സന്ധ്യമയങ്ങുന്നതോടെ ഇവിടെ മദ്യപാനവും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവും പതിവാണ്. ചുണ്ണാമ്പുത്തറ, ടുക്കാംകുന്ന് മേല്‍പാലങ്ങള്‍ക്ക് പതിറ്റാണ്ടിന്റെ പഴക്കമുണ്ടങ്കിലും കാലമേറെ കഴിഞ്ഞിട്ടും തെരുവുവിളക്കുകള്‍ ഫയലുകളില്‍ മാത്രമാണ്. മേല്‍പാലങ്ങളില്‍കാല്‍ നടയാത്രക്കാര്‍ക്ക് സഞ്ചരിക്കാന്‍ സൗകര്യമില്ലാത്തതില്‍ പ്രാണഭയത്തോടെയാണ് കാല്‍ നടയാത്രക്കാര്‍ നടന്നു നീങ്ങുന്നത്.
മേല്‍പാലങ്ങളില്‍ തെരുവു വിളക്കുകള്‍ സ്ഥാപിക്കുന്നതും സംബന്ധിച്ച് നഗരസഭ ഉത്തരവിറക്കിയതിന്റെ അടിസ്ഥാനത്തില്‍ ഈ മാസം സ്ഥാപിക്കാമെന്ന് പറഞ്ഞത് കടലാസിലൊതുങ്ങിയിരിക്കുകയാണ്. പുതുവര്‍ഷത്തിലെങ്കിലും നഗരത്തിലെ അന്ധകാരത്തിലായ മേല്‍പാലത്തില്‍ വിളക്കുകള്‍ തെളിയുമെന്ന പ്രതീക്ഷയിലാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

കറന്റ് അഫയേഴ്സ്-10-30-2024

PSC/UPSC
  •  a month ago
No Image

ഇന്ത്യയും ചൈനയും ലഡാക്കിലെ സൈനിക പിന്മാറ്റം പൂർത്തികരിച്ചു; ദീപാവലിക്ക് മധുരം കൈമാറും

latest
  •  a month ago
No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago