കുഞ്ഞാലിക്കുട്ടിയുടെ വസതിലേക്ക് ഐ.എന്‍.എല്‍ മാര്‍ച്ച്
മലപ്പുറം: പാര്‍ലമെന്റില്‍ നടന്ന മുത്വലാഖ് ചര്‍ച്ചയില്‍ നിന്ന് പങ്കെടുക്കാതിരുന്ന പി.കെ കുഞ്ഞാലിക്കുട്ടി പാര്‍ലമെന്റ് അംഗത്വം രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ഐ.എന്‍.എല്‍ പ്രവര്‍ത്തകര്‍ കുഞ്ഞാലിക്കുട്ടിയുടെ വീട്ടിലേക്ക് മാര്‍ച്ച് നടത്തി. കാരാത്തോട്നിന്നു ആരംഭിച്ച മാര്‍ച്ച് കുഞ്ഞാലിക്കുട്ടിയുടെ വസതിക്കടുത്തുവച്ച് പോലിസ് തടഞ്ഞു. സസ്ഥാന കമ്മിറ്റി അംഗം കെ.പി ഇസ്മാഈല്‍ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എന്‍.കെ അബ്ദുല്‍ അസീസ് മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി. കെ.എസ് മുജീബ് ഹസ്സന്, സ്വാലിഹ് മേടപ്പില്‍, ജില്ലാ സെക്രട്ടറി ഖാലിദ് മഞ്ചേരി, തെന്നല മജീദ്, എന്‍.എം മഷൂദ്, അബ്ദുല്ല പൂക്കോട്ടൂര്‍ സംസാരിച്ചു. ഒ.എം ജബ്ബാര്‍ ഹാജി, അസീസ് കളപ്പാടന്‍, സി.എച്ച് അലവിക്കുട്ടി, ഇ.കെ സമദ് ഹാജി, നാസര്‍ മാമ്പറമ്പ്, കുഞ്ഞാലി മലപ്പുറം, അസീസ് ചേപ്പൂര്, കബീര്‍ മാസ്റ്റര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."