അനധികൃത മണല്‍ക്കടത്ത്; പൊലിസ് നടപടി ശക്തമാക്കി
കാസര്‍കോട്: അനധികൃത മണല്‍ക്കടത്തുന്നവരേയും കുറ്റകൃത്യങ്ങള്‍ക്ക് ശേഷം ഒളിവില്‍ കഴിയുന്നവരേയും പിടികൂടാന്‍ ജില്ലാ പൊലിസ് നടപടി ശക്തമാക്കി. മണല്‍ക്കടത്ത് തടയുന്നതിനായി പിഴസംഖ്യ ഒരു ലക്ഷം രൂപയാക്കി കൂട്ടി. മണല്‍ക്കടത്തുമായി ബന്ധപ്പെട്ട് ഈ വര്‍ഷം ഇതുവരെ 891 കേസുകള്‍ പൊലിസ് രജിസ്റ്റര്‍ ചെയ്തു. 2016ല്‍ 388 കേസുകളും 2015ല്‍ 457 കേസുകളുമാണ് രജിസ്റ്റര്‍ ചെയ്തിരുന്നത്.
മണല്‍ക്കടത്ത് തടയാന്‍ ജില്ലാ പൊലിസ് മേധാവിയുടെ മേല്‍നോട്ടത്തില്‍ ഷാഡോ പൊലിസിനെ ഉള്‍പ്പെടുത്തി സ്‌ക്വാഡ് രൂപീകരിച്ചു. പൊതുജനങ്ങള്‍ക്ക് ജില്ലാ പൊലിസ് ടോള്‍ഫ്രീ നമ്പറായ 1090 ഓപ്പറേഷന്‍ ബ്ലൂലൈറ്റ് നമ്പറായ 9497075812 എന്നിവയിലേതെങ്കിലും ഫോണില്‍ വിവരമറിയിക്കാം. കൈമാറുന്നവരുടെ പേര് വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കും. കുറ്റകൃത്യങ്ങള്‍ക്ക് ശേഷം പൊലിസിന് പിടികൊടുക്കാതെ വിദേശരാജ്യങ്ങളിലേക്ക് കടക്കുന്നവരുടേയും കോടതിയില്‍ വിചാരണവേളയില്‍ ഹാജരാകാത്തവരുടേയും എണ്ണം കൂടുതലാണ്. ഇങ്ങനെ ഒളിവില്‍ കഴിയുന്നവരെ പിടികൂടാന്‍ രാജ്യത്തെ എല്ലാവിമാനത്താവളങ്ങളിലും ഇത്തരക്കാരുടെ വിവരങ്ങള്‍ ഉള്‍പ്പെടുത്തി ലുക്ക്ഔട്ട് നോട്ടീസ് നല്‍കി.
കഴിഞ്ഞമാസം 12 പേരെ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളില്‍ നിന്ന് പൊലിസ് അറസ്റ്റ് ചെയതതായി ജില്ലാ പൊലിസ് മേധാവി കെ.ജി സൈമണ്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."