ഹൗസിങ് ലോണ്‍ പാസായെന്ന് പറഞ്ഞ് കബളിപ്പിച്ചതായി പരാതി
കോഴിക്കോട്: ഹൗസിങ് ലോണ്‍ പാസായതായി അറിയിച്ച് സ്വകാര്യ ഫിനാന്‍സ് സ്ഥാപനം അക്കൗണ്ടില്‍നിന്നു പണം തട്ടിയതായി പരാതി. നടക്കാവിലെ ബജാജ് ഫിന്‍സെര്‍വ് എന്ന ധനകാര്യ സ്ഥാപനത്തിനെതിരേ തിരുവണ്ണൂര്‍ സ്വദേശി മാനാരി പള്ളിയമ്പില്‍ അഭിലാഷാണ് പരാതിയുമായി രംഗത്തെത്തിയത്.
ഹൗസിങ് ലോണായി ഒരു രൂപ പോലും ലഭിച്ചില്ലെന്നും അഭിലാഷ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ബജാജ് കമ്പനിയില്‍നിന്നു 40 ലക്ഷം രൂപ ഹൗസിങ് ലോണ്‍ തരാമെന്ന് പറഞ്ഞ് കമ്പനി സ്റ്റാഫ് നിരന്തരം ബന്ധപ്പെട്ടിരുന്നു. തുടര്‍ന്ന് അഭിലാഷ് തന്റെയും ഭാര്യയുടെയും ഫോട്ടോ, ഐഡി കോപ്പി, ഇന്‍കം ടാക്‌സ് കോപ്പി, മറ്റു അനുബന്ധ രേഖകളും സമര്‍പ്പിച്ചു. സ്ഥാപനം ആവശ്യപ്പെട്ടത് പ്രകാരം ബാങ്ക് ചെക്ക് തുക എഴുതാതെ നല്‍കിയെന്നും പിന്നീട് 8,92,000 രൂപ ലോണ്‍ പാസായി എന്ന് അറിയിക്കുകയായിരുന്നു. എന്നാല്‍ 35 ലക്ഷമില്ലെങ്കില്‍ ലോണ്‍ വേണ്ടെന്ന് പറഞ്ഞപ്പോള്‍ ഒരുമാസം കൊണ്ട് പാസാകുമെന്നും എഗ്രിമെന്റ് ഒപ്പിട്ട് നല്‍കിയതിനാല്‍ തിരിച്ചുനല്‍കാനാവില്ലെന്നുമാണ് കമ്പനി അധികൃതര്‍ അറിയിച്ചത്. എന്നാല്‍ പഒരുമാസം കാത്തിരുന്നിട്ട് തനിക്ക് പണം ലഭിച്ചില്ലെന്നും കമ്പനി സെയില്‍സ് മാനേജര്‍ സിമിലാലും ക്രെഡിറ്റ് മാനേജറും ഉള്‍പ്പെടെയുള്ളവര്‍ തന്നെ കബളിപ്പിക്കുകയുമായിരുന്നുവെന്ന് അഭിലാഷ് പറഞ്ഞു. തന്റെ പേരില്‍ കമ്പനിയില്‍ ഇപ്പോള്‍ 18 ലക്ഷത്തിലധികം രൂപയുടെ കടമുണ്ടെന്നും ഇയാള്‍ പറയുന്നു.
കൂടാതെ കമ്മിറ്റ്‌മെന്റ് ഫീ എന്ന പേരില്‍ കനറാ ബാങ്കില്‍ 7,000 രൂപ അടക്കുകയും മാര്‍ട്ട്‌ഗേഡ് ഒറിജിനേഷന്‍ ഫീ എന്ന പേരില്‍ 6,000 അടക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കഴിഞ്ഞ രണ്ടിന് ലോണിന്റെ മാസഗഡു തുകയായ 15,997 രൂപയും കമ്പനി നിയമവിരുദ്ധമായി ഈടാക്കിയിട്ടുണ്ടെന്നും സംഭവത്തില്‍ നടക്കാവ് പൊലിസില്‍ പരാതി നല്‍കിയെങ്കിലും നടപടി ഉണ്ടായില്ലെന്നും അഭിലാഷ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."