ലൈഫ്മിഷന് പദ്ധതി; യൂത്ത് കോണ്‍ഗ്രസ് പ്രക്ഷോഭത്തിലേക്ക്
മുക്കം: കാരശ്ശേരി പഞ്ചായത്തിലെ ലൈഫ് മിഷന് പദ്ധതിയില്‍ വന്‍ക്രമക്കേട് നടന്നതായി യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു. പഞ്ചായത്തിലെ പല വാര്‍ഡുകളിലേയും അര്ഹതപെട്ടവരെ ഒഴിവാക്കിയും രാഷ്ട്രീയ താല്പര്യം വെച്ച് ബോധപൂര്‍വം വേര്തിരിവോടെയുമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചതെന്നും യൂത്ത് കോണ്‍ഗ്രസ് മണ്ഡലം കമ്മിറ്റി ആരോപിച്ചു. അപേക്ഷ നല്കിയ അര്‍ഹതപ്പെട്ടവരെ ഉള്‍പ്പെടുത്തി പുതിയലിസ്റ്റ് പ്രസിദ്ധീകരിച്ചില്ലെങ്കില്‍ കാരശ്ശേരി മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും ഭാരവാഹികള്‍ പറഞ്ഞു. യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് ജംഷിദ് ഒളകര അധ്യക്ഷനായി. വി.എന്‍ ജംനാസ്, ഫൈസല്‍ അനയാംകുന്ന്, സുബിന്, ഷമീര്‍, കെ.വി സിദ്ധീഖ്, ജോബിന്, എ.പി ശുക്കൂര്‍, ബിജു മരഞ്ചാട്ടി, സുരേഷ് മലാംകുന്ന്, സലീം പൊയിലില്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."