HOME
DETAILS
MAL
പെന്‍ഷന്‍കാരുടെ ആനുകൂല്യങ്ങള്‍ സര്‍ക്കാര്‍ നിഷേധിക്കുന്നു: കെ സുരേന്ദ്രന്
backup
August 10 2016 | 21:08 PM
കണ്ണൂര്‍: പെന്‍ഷന്‍കാര്‍ക്ക് പ്രഖ്യാപിക്കപ്പെട്ട ആനുകൂല്യങ്ങള്‍ പിണറായി സര്‍ക്കാര്‍ നിഷേധിക്കുകയാണെന്ന് ഡി.സി.സി പ്രസിഡന്റ് കെ സുരേന്ദ്രന്. കേരള സ്റ്റേറ്റ് സര്‍വിസ് പെന്‍ഷനേഴ്സ് അസോസിയേഷന് നടത്തിയ കലക്ടറേറ്റ് ധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്താണ് സര്‍വിസ് പെന്‍ ഷന്കാര്ക്ക് സൗജന്യ ചികിത്സ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ അധികാരത്തിലേറി മാസങ്ങള്‍ പിന്നിടുമ്പോഴും പിണറായി സര്‍ക്കാര്‍ പദ്ധതി നടപ്പാക്കാന്‍ തയാറായിട്ടില്ലെന്ന് സുരേന്ദ്രന് പറഞ്ഞു. ജില്ലാ പ്രസിഡന്റ് പി അബൂബക്കര്‍ അധ്യക്ഷനായി. പ്രൊഫ. എ.ഡി മുസ്തഫ, എം.പി വേലായുധന്, കെ സുധാകരന്, രവീന്ദ്രന് കൊയ്യോടന്‍, പി.സി വര്‍ഗീസ്, അപ്പു കണ്ണാവില്‍, കെ രാമകൃഷ്ണന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."