HOME
DETAILS
MAL
അഞ്ചു രൂപയ്ക്ക് പ്രാതല്‍, പത്തു രൂപയ്ക്ക് ഊണ്; ഇന്ദിരാ കാന്റീനുമായി കര്‍ണാടക
backup
August 16 2017 | 12:08 PM
ബെംഗളൂരു: തമിഴ്നാട്ടിലെ അമ്മ കാന്റീന് മോഡലില്‍ കര്‍ണാടകയില്‍ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ പേരില്‍ കാന്റീനുകള്‍. അഞ്ചു രൂപയ്ക്ക് പ്രാതലും പത്തു രൂപയ്ക്ക് ഉച്ചയൂണും രാത്രി ഭക്ഷണവും ലഭ്യമാക്കുന്ന കാന്റീന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
കര്‍ണാടക തലസ്ഥാനമായ ബെംഗളൂരുവില്‍ 101 ഇന്ദിരാ കാന്റീനുകളാണ് തുറന്നിരിക്കുന്നത്. ബെംഗളൂരുവില്‍ പട്ടിണി കിടക്കുന്ന നിരവധി പാവങ്ങള്‍ക്ക് ഇന്ദിരാ കാന്റീനിലൂടെ വിശപ്പകറ്റാനാവുമെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു.
സ്വാതന്ത്ര്യദിന പ്രഭാഷണത്തിനിടെ മുഖ്യമന്ത്രി സിദ്ധരാമയ്യ ഇന്ദിരാ കാന്റീനുകള്‍ തുറക്കുന്നതിനെപ്പറ്റി പ്രഖ്യാപനം നടത്തിയിരുന്നു.
2013 ല്‍ തമിഴ്നാട്ടില്‍ ജയലളിത തുടങ്ങിയ അമ്മ കാന്റീനുകള്‍ ഏറെ ജനപ്രിയം നേടിയിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."