HOME
DETAILS
MAL
മുഖത്ത് തേനീച്ചക്കൂട് ഒരുക്കി അമ്മ
backup
August 16 2017 | 21:08 PM
തിരുവനന്തപുരം: തേനീച്ചകളെ കാണുമ്പോള്‍ ഓടിയൊളിക്കുന്നവരെ വിസ്മയിപ്പിച്ച് അമ്മയും മകനും. തിരുവനന്തപുരം കാട്ടാക്കട സ്വദേശി ജിഷാദാസും മകന് സാമുമാണ് ശരീരത്തില്‍ തേനീച്ചക്കൂടൊരുക്കി നഗരത്തെ അമ്പരപ്പിച്ചത്. അമ്മ മുഖത്ത് തേനീച്ചക്കൂടൊരുക്കിയപ്പോള് മകന്റെ കൈവെള്ളയിലായിരുന്നു തേനീച്ചക്കൂട്ടം.
ഓഗസ്റ്റ് 19നാണ് ലോക തേനീച്ചദിനം. തേനീച്ചദിനത്തിനു മുന്നോടിയായി പാളയം രക്തസാക്ഷി മണ്ഡപത്തില്‍ നിന്നു സെക്രട്ടേറിയറ്റ് പരിസരത്തേക്ക് നടന്ന വിളംബരജാഥയിലായിരുന്നു കാണികളെ മുള്‍മുനയില്‍ നിര്‍ത്തിയ പ്രകടനം.
ഫെഡറേഷന് ഓഫ് ഇന്‍ഡിജന്‍സ് എപ്പികള്‍ച്ചറിസ്റ്റ്സ്(ഫിയ) ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ വിളംബര ജാഥ കെ. മുരളീധരന് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. ഫിയ ഭാരവാഹികളായ സ്റ്റീഫന്‍ ദേവനേശന്‍, കെ.കെ.ജോസഫ്, ജി. ബന്സിസ് ലാസ് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."