മഴക്കുറവ്: പ്രശ്‌നം പരിഹരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി
തിരുവനന്തപുരം: സംസ്ഥാനത്തെ മഴക്കുറവ് മൂലം അനുഭവപ്പെടുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ ആലോചിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ അറിയിച്ചു. ഇതുസംബന്ധിച്ച് റൂള്‍ 300 പ്രകാരം ഒരു പ്രസ്താവന നടത്താനും സര്‍ക്കാര്‍ തീരുമാനിച്ചിട്ടുണ്ടെന്ന് കെ. കൃഷ്ണന്‍കുട്ടിയുടെ ശ്രദ്ധക്ഷണിക്കലിന് മുഖ്യമന്ത്രി മറുപടി നല്‍കി.
മഴക്കുറവുണ്ടായ സാഹചര്യത്തില്‍ നിലവിലെ ജലസംഭരണികള്‍ സംരക്ഷിക്കാനും, ലഭിക്കുന്ന മഴവെള്ളം പാഴാകാതെ സംരക്ഷിക്കാനുമുള്ള നിരവധി പദ്ധതികള്‍ ആവിഷ്‌ക്കരിച്ചു നടപ്പാക്കുന്നുണ്ട്. ജലമിഷന്‍ പദ്ധതി വഴിയാണ് ഇതെല്ലാം നടപ്പാക്കുന്നത്. ചിറ്റൂര്‍, മലമ്പുഴഷ കാസര്‍ഗോഡ് ബ്ലോക്കുകളില്‍ അമിത ജലചൂഷണം നടക്കുന്നതിനാല്‍ ഇവിടെ കിണറുകള്‍ നിര്‍മിക്കുന്നത് നിയന്ത്രിച്ചിരിക്കുകയാണ്.
ദേശീയ ഗ്രാമീണ തൊഴിലുറപ്പു പദ്ധതി വഴി 19,714 പ്രവൃത്തി ദിവസങ്ങള്‍ നല്‍കുന്ന രീതിയില്‍ 3115 പ്രവൃത്തികള്‍ വിവിധ സ്ഥലങ്ങലിലായി ഏറ്റെടുത്തിട്ടുണ്ട്. തടയണകള്‍, നീര്‍ച്ചാലുകള്‍ എന്നിവയുടെ സംരക്ഷണമാണ് ഉദ്ദേശം. 8082 ലക്ഷം രൂപ ഇതിനായി ചെലവിടാനും തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."