വെമുലയുടെ മരണം: സര്‍വകലാശാലാ ശിക്ഷാ നടപടിയുടെ ഭാഗമായല്ലെന്ന് റിപ്പോര്‍ട്ട്
ഹൈദരാബാദ്: ദലിത് ഗവേഷണ വിദ്യാര്‍ഥി രോഹിത് വെമുലയുടെ മരണത്തിന് കാരണം അദ്ദേഹം പഠിച്ചിരുന്ന ഹൈദരാബാദ് സര്‍വകലാശാലയുടെ നടപടിയുടെ ഭാഗമായിട്ടല്ലെന്ന് അന്വേഷണ റിപ്പോര്‍ട്ട്.
അദ്ദേഹത്തെ ദലിത് വിദ്യാര്‍ഥിയെന്ന് പറഞ്ഞ് സര്‍വകലാശാലയില്‍ നിന്ന് പുറത്താക്കിയതടക്കുള്ള കാരണങ്ങളാണ് വെമുല ആത്മഹത്യ ചെയ്യാന്‍ കാരണമെന്നാണ് ആരോപണമുണ്ടായിരുന്നത്.
എന്നാല്‍ ഇത്തരമൊരു നടപടിയുണ്ടായിട്ടില്ലെന്നും മരണത്തിനിടയാക്കിയ കാരണമെന്തെന്ന് വ്യക്തമായ വിവരം നല്കാന് സഹപാഠികള്‍ക്ക് കഴിഞ്ഞിട്ടില്ലെന്നും രേഖ വ്യക്തമാക്കുന്നു.
വ്യക്തിപരമായി ഒട്ടേറെ പ്രശ്നങ്ങളുള്ള ആളായിരുന്നു ഇയാള്‍. ഇക്കാരണംകൊണ്ടുതന്നെ ഇയാള്‍ ജീവിതത്തില്‍ അസംതൃപ്തനുമായിരുന്നു.
അദ്ദേഹം കുറിച്ചുവച്ച ആത്മഹത്യാ കുറിപ്പിലും ഇത് വ്യക്തമാക്കുന്നുണ്ട്. കുട്ടിക്കാലം മുതല്‍ അനുഭവിച്ചുവന്ന ഒട്ടേറെ പ്രശ്നങ്ങള്‍ അയാളെ അലട്ടിയിരുന്നു.
ആത്മഹത്യാ കുറിപ്പില്‍ ആര്‍ക്കെതിരേയും ആരോപണം ഉന്നയിച്ചിട്ടില്ലെന്നും അലഹബാദ് ഹൈക്കോടതി ജഡ്ജ് ജസ്റ്റിസ് എ.കെ രൂപന്‍വാളിന്റെ നേതൃത്വത്തില്‍ നടത്തിയ അന്വേഷണ കമ്മിഷന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നതായി മനുഷ്യവിഭവശേഷി മന്ത്രാലയം പറയുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."