മോദിയുടെ ഹിന്ദുസ്ഥാന്‍ പ്രയോഗം വിവാദമായി: വെടിയുണ്ടകൊണ്ട് കശ്മിര്‍ പ്രശ്‌നം പരിഹരിക്കാനാവില്ല: പ്രധാനമന്ത്രി
ന്യൂഡല്‍ഹി: അധിക്ഷേപം കൊണ്ടോ വെടിയുണ്ടകള്‍ കൊണ്ടോ കശ്മിര്‍ പ്രശ്‌നം പരിഹരിക്കാനാകില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. അതേസമയം മോദി നടത്തിയ പ്രസംഗം വിവാദത്തില്‍ കലാശിച്ചു. രാജ്യത്തെ ഹിന്ദുസ്ഥാന്‍ എന്ന് വിശേഷിപ്പിച്ചുകൊണ്ട് രാജ്യത്തോടായി നടത്തിയ പ്രസംഗം ഭരണഘടനാ വിരുദ്ധമാണെന്നാരോപിച്ച് മുംബൈ സ്വദേശിനിയായ അഭിഭാഷകയാണ് പരാതിയുമായി രംഗത്തെത്തിയത്.
കശ്മീരികളെ ആശ്ലേഷണം ചെയ്തുകൊണ്ടു മാത്രമേ അതിന് പരിഹാരം കാണാനാകൂ. പ്രശ്‌ന പരിഹാരത്തിന് നിശ്ചയദാര്‍ഢ്യത്തോടെ മുന്നോട്ടുപോകുകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്റെ എഴുപത്തിയൊന്നാം സ്വതന്ത്ര്യദിനത്തില്‍ ചൊങ്കോട്ടയില്‍ നടത്തിയ പ്രസംഗത്തിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
അതിനിടെ, ഇടതുപക്ഷ തീവ്രവാദത്തെ തടയുന്നതില്‍ സുരക്ഷാസേനകള്‍ വഹിക്കുന്ന പങ്കിനെ അഭിനന്ദിച്ച പ്രധാനമന്ത്രി, ഈ മേഖലകളിലുള്ള നിരവധി യുവജനങ്ങളെ കീഴടങ്ങുന്നതിനും മുഖ്യധാരയുമായി യോജിപ്പിക്കുന്നതിനും പ്രേരിപ്പിക്കുകയും ചെയ്തിട്ടുണ്ടെന്ന് അവകാശപ്പെട്ടു.
ഗൊരഖ്പൂരിലെ മെഡിക്കല്‍ കോളജില്‍ 80 ഓളം കുട്ടികള്‍ ഓക്‌സിജന്‍ ലഭിക്കാതെ മരിക്കാനിടയായ സംഭവത്തെ, അവരുടെ സങ്കടങ്ങളില്‍ രാജ്യത്തെ 125 കോടി ജനങ്ങളും തോളോടു തോള്‍ ചേര്‍ന്നുനിന്നു എന്നുമാത്രമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പരാമര്‍ശിച്ചത്. 'മുത്വലാക്കിന്' ഇരയായിത്തീര്‍ന്നവര്‍ രാജ്യത്ത് വന്‍തോതിലുള്ള മുന്നേറ്റമാരംഭിച്ചു. ഈ മുന്നേറ്റത്തിന് തുടക്കമിടുകയും, മുത്വലാക്കിനെതിരേ പോരാടുകയും ചെയ്യുന്ന സഹോദരിമാരെ താന്‍ ഹാര്‍ദ്ദവമായി അഭിനന്ദിക്കുന്നു. പ്രധാനമന്ത്രിയുടെ പ്രസംഗത്തെ പരിഹസിച്ച് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി രംഗത്തെത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."