HOME
DETAILS
MAL
ഇന്ത്യന്‍ മേഖലയില്‍ പ്രവേശിച്ചിട്ടില്ലെന്ന് ചൈന
backup
August 16 2017 | 23:08 PM
ബെയ്ജിങ്: ലഡാക്കിലെ ഇന്ത്യന്‍ പ്രദേശത്ത് തങ്ങളുടെ സൈന്യം പ്രവേശിച്ചതായി വിവരം ലഭിച്ചിട്ടില്ലെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം. കഴിഞ്ഞ ദിവസം ലഡാക്കില്‍ പ്രവേശിക്കാനുള്ള ചൈനീസ് സൈന്യത്തിന്റെ ശ്രമം ബി.എസ്.എഫ് തകര്‍ത്തിരുന്നു. തുടര്‍ന്നുണ്ടായ കല്ലേറില്‍ ഇരുവിഭാഗത്തിനും പരുക്കേറ്റു.
പന്‍ഗോങ് തടാകത്തിനു സമീപത്താണ് ചൈനീസ് സൈന്യം അതിക്രമിച്ചു കടന്നത്. ചൈനീസ് സൈന്യം നിയന്ത്രണ രേഖക്ക് സമീപം സ്ഥിരമായി പട്രോളിങ് നടത്താറുണ്ട്. എന്നാല്‍ ഇന്ത്യന്‍ മേഖലയില്‍ പ്രവേശിച്ചതായി വിവരമില്ല. മേഖലയിലെ സുരക്ഷയ്ക്കും സമാധാനത്തിനും വേണ്ടിയാണ് ചൈന നിലകൊള്ളുന്നതെന്നും ചൈനീസ് വിദേശകാര്യ മന്ത്രാലയം വക്താവ് ഹുവാ ചുന്‍യിങ് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."