നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം
നീലേശ്വരം: നീലേശ്വരത്ത് ഡി.വൈ.എഫ്.ഐ-ബി.ജെ.പി സംഘര്‍ഷം. ബി.ജെ.പിയുടെ ഓഫിസുകളും കൊടിതോരണങ്ങളും നശിപ്പിച്ചു. മാവുങ്കാല്‍ കോട്ടപ്പാറയില്‍ ഡി.വൈ.എഫ്.ഐ നീലേശ്വരം ബ്ലോക്ക് കമ്മിറ്റി നടത്തിയ യുവജന പ്രതിരോധത്തെ തുടര്‍ന്നുണ്ടായ അക്രമസംഭവങ്ങളുടെ തുടര്‍ച്ചയായാണു നീലേശ്വരത്തും പ്രശ്‌നങ്ങള്‍ ഉടലെടുത്തത്. ബി.ജെ.പി തൃക്കരിപ്പൂര്‍ മണ്ഡലം കമ്മിറ്റി ഓഫിസ് തകര്‍ത്തു.
കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ ചോയ്യംകോട്ട് ബി.ജെ.പി കൊടിമരം പിഴുതു മാറ്റി സി.പി.എം കൊടിമരം സ്ഥാപിച്ചു. നീലേശ്വരം മുതല്‍ കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ കാലിച്ചാമരം വരെ ബി.ജെ.പി കൊടിമരങ്ങള്‍, പതാകകള്‍, പ്രചാരണ സാമഗ്രികള്‍ എന്നിവ വ്യാപകമായി നശിപ്പിക്കപ്പെട്ടു. നീലേശ്വരം മേല്‍പ്പാലത്തിനു സമീപം മാട്ടുമ്മല്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന മണ്ഡലം കമ്മിറ്റി ഓഫിസിനു നേരെ ആദ്യം കല്ലെറിയുകയും പിന്നീടു വാതില്‍ ചവിട്ടിപ്പൊളിച്ച് അകത്തു കയറി കണ്ണില്‍കണ്ടതെല്ലാം തകര്‍ക്കുകയുമായിരുന്നെന്നു മണ്ഡലം പ്രസിഡന്റ് എം. ഭാസ്‌കരന്‍ നീലേശ്വരം പൊലിസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. ഒരു ലക്ഷത്തോളം രൂപയുടെ നഷ്ടം സംഭവിച്ചതായും പറഞ്ഞു. ചൊവ്വാഴ്ച വൈകിട്ടു ആറോടെ സംഘടിച്ചെത്തിയ മുന്നൂറോളം പേര്‍ വരുന്ന സംഘമാണ് അക്രമം നടത്തിയത്. നഗരത്തിന്റെ വിവിധ ഭാഗങ്ങളിലൂടെ കടന്നു പോയ ഇവര്‍ ബി.ജെ.പി കൊടിമരം, പതാകകള്‍, കണ്ണില്‍ക്കണ്ട പ്രചാരണ സാമഗ്രികള്‍ എന്നിവ ഒന്നൊഴിയാതെ തകര്‍ത്തുവെന്നും. പിന്നീടാണു മേല്‍പ്പാലത്തിനു സമീപം എത്തി ഓഫിസ് തകര്‍ത്തതെന്നും പറയുന്നു.
ഓഫിസിലെ കംപ്യൂട്ടര്‍ കാണാനില്ലെന്നും അലമാരയില്‍ സൂക്ഷിച്ചിരുന്ന പതിനായിരം രൂപ കാണാനില്ലെന്നു മുനിസിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.വി സുകുമാരന്‍ പറഞ്ഞു. ഇതേ കെട്ടിടത്തില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളും ആക്രമിക്കപ്പെട്ടതായി പരാതിയുണ്ട്. പാലായി, കൂട്ടപ്പുന്ന, ചിറപ്പുറം എന്നിവിടങ്ങളില്‍ നിന്നു സംഘടിച്ചെത്തിയവരാണു അക്രമം നടത്തിയതെന്നും കൂട്ടിച്ചേര്‍ത്തു. അക്രമത്തില്‍ പരുക്കേറ്റ നിലയില്‍ ബി.ജെ.പി പ്രവര്‍ത്തകരായ തെരുവിലെ മുരളി, ഹരിപ്രസാദ് മന്ദംപുറം എന്നിവരെ മാവുങ്കാല്‍ സഞ്ജീവനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ബി.ജെ.പി ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി വേലായുധന്‍ കൊടവലം, മണ്ഡലം പ്രസിഡന്റ് എം.ഭാസ്‌കരന്‍ എന്നിവര്‍ ഓഫിസ് സന്ദര്‍ശിച്ചു. നീലേശ്വരം സി.ഐ വി. ഉണ്ണിക്കൃഷ്ണന്‍, എസ്.ഐ പി.പി നാരായണന്‍ എന്നിവരും സ്ഥലത്തെത്തി അന്വേഷണം നടത്തി.
ചോയ്യംകോടിനു പുറമെ കരിന്തളത്തെ ബി.ജെ.പി കിനാനൂര്‍ കരിന്തളം പഞ്ചായത്ത് ഓഫിസിനു നേരെ കല്ലേറുണ്ടായി. ഓഫിസിന്റെ ബോര്‍ഡും തകര്‍ത്തു. വാളൂര്‍, കോയിത്തട്ട എന്നിവിടങ്ങളില്‍ ബി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."