ഓഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസില്‍ വന്‍കൊള്ള; ലക്ഷങ്ങളുടെ കവര്‍ച്ചയെന്ന് റിപ്പോര്‍ട്ട്
ന്യൂഡല്‍ഹി: സുരക്ഷയെ കുറിച്ച സര്‍ക്കാര്‍ അവകാശ വാദത്തിനിടെ ട്രെയിനില്‍ വന്‍കൊള്ള. മുംബൈ-ഡല്‍ഹി ഓഗസ്റ്റ് ക്രാന്തി രാജധാനി എക്‌സ്പ്രസിലാണ് നിരവധി യാത്രക്കാര്‍ കൊള്ളയടിക്കപ്പെട്ടത്.
പണവും വിലകൂടിയ വസ്തുക്കളുമടക്കം പതിനഞ്ച് ലക്ഷം രൂപ വിലവരുന്ന സാധനങ്ങള്‍ കൊള്ളയടിക്കപ്പെട്ടതായാണ് പരാതി. വ്യാഴാഴ്ച പുലര്‍ച്ചെ നാലു മണിയോടെയാണ് സംഭവം.
റെയില്‍വേ പൊലിസിന്റെ മൂന്നംഗസംഘം മോഷണ കേസ് അന്വേഷിക്കുമെന്ന് അധികൃതര്‍ അറിയിച്ചു. രാജസ്ഥാനിലെ കോട്ടയിലെത്തിയ ശേഷമാണ് ആളുകള്‍ മോഷണം നടന്നതായി അറിയുന്നത്.
പണം, ഐ ഫോണ്‍, ഇലക്‌ട്രോണിക് ഉപകരണങ്ങള്‍, ആധാര്‍ കാര്‍ഡ് അടക്കമുള്ള രേഖകള്‍ നഷ്ടപ്പെട്ടതായി പരാതിയുണ്ട്. 11ഓളം എഫ്.ഐ.ആറുകളാണ് സംഭവത്തില്‍ നിസാമുദ്ദീന്‍ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്തത്.
മോഷണം കണ്ടെത്തുന്നതിനായി കോച്ചുകളില്‍ സി.സി.ടി.വി കാമറകള്‍ ഘടിപ്പിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി സുരേഷ് പ്രഭു അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."