HOME
DETAILS
MAL
മന്ത്രിയ്ക്കും എം.എല്‍.എയ്ക്കും എതിരായ പരാമര്‍ശം: അന്വേഷണം നടത്തണമെന്ന് വി.എസ്
backup
August 17 2017 | 09:08 AM
തിരുവനന്തപുരം: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കും നിലമ്പൂര്‍ എം.എല്‍.എ പിവി അന്‍വറിനുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം വേണമെന്ന് ഭരണപരിഷ്ക്കരണ കമ്മിഷന് ചെയര്മാന് വി.എസ് അച്ച്യുതാനന്ദന്.
മന്ത്രിക്കും എം.എല്‍.എക്കുമെതിരായ ആരോപണങ്ങളില്‍ അന്വേഷണം നടത്തി നടപടിയെടുക്കണമെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങളെ കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഇത് സംബന്ധിച്ച കാര്യങ്ങളൊക്കെ പരിശോധിച്ച് ആവശ്യമായ നടപടി സര്‍ക്കാര്‍ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."