ഹജ്ജ് 2017: ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം 28 നെത്തും, 65,000 തീര്‍ത്ഥാടകര്‍ക്ക് മശാഇര്‍ ട്രെയിന്‍ സര്‍വ്വീസ്
മക്ക: ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം ഈമാസം 28ന് മക്കയിലെത്തുമെന്ന് ഇന്ത്യന്‍ കോണ്‍സുല്‍ ജനറല്‍ നൂര്‍ റഹ്മാന്‍ ശൈഖ് പറഞ്ഞു. കേന്ദ്ര വിദേശകാര്യ സഹമന്ത്രി എം.ജെ അക്ബറിന്റെ നേതൃത്വത്തിലാണ് ഇന്ത്യന്‍ ഹജ്ജ് സൗഹൃദ സംഘം എത്തുക. വിവിധ സംസ്ഥാനങ്ങള്‍ വഴി എണ്‍പതിനായിരത്തിലേറെ ഹാജിമാര്‍ ഇനിനകം പുണ്യ ഭൂമിയിലെത്തിയിട്ടുണ്ട്. ഇത്തവണ 65,000 ഇന്ത്യന്‍ തീര്‍ഥാടകര്‍ക്കാണ് മശാഇര്‍ മെട്രോ ട്രെയിന്‍ സര്‍വ്വീസ് ലഭ്യമാകുക.
ബാക്കിയുള്ളവര്‍ക്ക് മിന, അറഫാ, മുസ്ദലിഫ എന്നിവിടങ്ങളിലേക്ക് ബസ് സര്‍വ്വീസുകള്‍ ലഭിക്കും. മക്ക, മദീന സര്‍വീസിനും മക്കയില്‍ നിന്ന് ഹറമിലേക്കുള്ള സര്‍വീസിനും പുതിയ ബസുകളാണ് ഒരുക്കിയിരിക്കുന്നത്. ഇത്തരം കാര്യങ്ങളില്‍ സഊദി അധികൃതരുടെ ഭാഗത്തു നിന്നും വലിയ സഹകരണമാണ് ലഭിക്കുന്നത്.
ഇന്ത്യന്‍ സന്നദ്ധ സേവക സംഘത്തിന്റെ പ്രവര്‍ത്തനവും ഇന്ത്യന്‍ ഹജ്ജ് മിഷന് നല്ല സഹായമാണ് നല്‍കുന്നതെന്നും അദ്ദേഹം പറഞ്ഞു. 1,70,025 ഹാജിമാരാണ് ഇന്ത്യയില്‍ നിന്ന് ഈ വര്ഷം ഹജ്ജിനെത്തുന്നത്. ഇതില്‍ 1,25,025 പേര്‍ ഇന്ത്യന്‍ ഹജ്ജ് കമ്മിറ്റി മുഖേനയും ബാക്കിയുള്ളവര്‍ സ്വകാര്യ സര്‍വ്വീസുകള്‍ മുഖേനയുമാണ് എത്തുന്നത്. 13,000 പേര്‍ക്കാണ് ഗ്രീന്‍ കാറ്റഗറിയില്‍ ഹറമിനടുത്ത് താമസം ലഭ്യമായിരിക്കുന്നത്.
ബലി കൂപ്പണ് 450 റിയാല്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജ് തീര്‍ഥാടകര്‍ക്കുള്ള ബലി കൂപ്പണ്‍ നിരക്ക് 450 റിയാലായി നിശ്ചയിച്ചു. പുതിയ വിനിമയ നിരക്കനുസരിച്ചു ഏകദേശം 7,698 ഇന്ത്യന്‍ രൂപക്ക് തുല്യമായ റിയാലാണിത്. മൊബൈല്‍, അല്‍റജ്ഹി ബാങ്ക്, സഊദി പോസ്റ്റ് എന്നീ സ്ഥാപനങ്ങള്‍ വഴിയും ഹജ്ജ് മന്ത്രാലയത്തിന്റെ വെബ്‌സൈറ്റ് വഴിയും കൂപ്പണ്‍ ലഭിക്കുമെന്ന് പദ്ധതി നടപ്പിലാക്കുന്ന ഇസ്‌ലാമിക് ഡെവലപ്‌മെന്റ് ബാങ്ക് ചെയര്‍മാന്‍ ഡോ. ബന്ദര്‍ ഹജ്ജാര്‍ ഹജ്ജാര്‍ അറിയിച്ചു. ഹജ്ജിന്റെ പ്രധാന കര്‍മമായ ബലിയറുക്കല്‍ നിര്‍വഹിക്കാന്‍ ഹാജിമാര്‍ക്ക് ഏറെ സൗകര്യം നല്‍കുന്നതാണ് പദ്ധതി.
ഹാജിമാര്‍ക്ക് മാത്രമല്ല ലോകത്തിന്റെ ഏതു ഭാഗത്തു നിന്നും വിശ്വാസികള്‍ക്ക് ഓണ്‍ലൈന്‍ വഴി കൂപ്പണുകള്‍ വാങ്ങി ബലികര്‍മം നിര്‍വഹിക്കാന്‍ സാധിക്കുന്നതാണ് പദ്ധതി. തീര്‍ത്ഥാടകരെയും ബാലികര്‍മ്മം നടത്തുന്നതിന് ആഗ്രഹിക്കുന്നവരെയും പ്രതിനിധീകരിച്ചു ബലി മാംസം പ്രയോചനപ്പെടുത്തുന്നതിനുള്ള പദ്ധതി ഇസ്‌ലാമിക് ഡവലപ്‌മെന്റ് ബാങ്കാണ് നടത്തുന്നത്. ശീതീകരിക്കാതെ 12 മാസം വരെ ഉപയോഗ യോഗ്യമായി സൂക്ഷിക്കുന്നതിന് സാധിക്കും വിധം മാംസം ഉണക്കി ടിന്നുകളിലാക്കി വിതരണം ചെയ്യുന്നതിന് അത്യാധുനിക സജ്ജീകരണങ്ങളും സാങ്കേതിക വിദ്യയും ഉപയോഗപ്പെടുത്തും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."