HOME
DETAILS
MAL
പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ അനുമതി
backup
August 18 2017 | 01:08 AM
അങ്കമാലി: നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനിയെ വിയ്യൂര്‍ ജയിലിലേക്ക് മാറ്റാന്‍ അങ്കമാലി കോടതി അനുവദിച്ചു. കാക്കനാട് ജില്ലാ ജയിലിലാണ് സുനിയെ പാര്‍പ്പിച്ചിരുന്നത്. ജയില്‍ അധികൃതര്‍ തന്നെ പീഡിപ്പിക്കുന്നുണ്ടെന്ന കാരണം പറഞ്ഞാണ് ജയില്‍ മാറ്റണമെന്ന് സുനി ആവശ്യപ്പെട്ടത്. വിയ്യൂരിന് പകരം ആലുവ സബ്ജയിലിലേക്ക് മാറ്റണമെന്ന് സുനിയുടെ അഭിഭാഷകന് ആവശ്യപ്പെട്ടപ്പോള്‍ കോടതിയില്‍ ബഹളം ഉണ്ടാക്കരുതെന്ന് മജിസ്ട്രേറ്റ് പറഞ്ഞു. വിയ്യൂര്‍ ജയിലിന് പകരം അടുത്തുള്ള മറ്റേതെങ്കിലും ജയിലേക്ക് മാറ്റണമെന്ന സുനിയുടെ ആവശ്യം കോടതി നിരാകരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."