HOME
DETAILS
MAL
ഹൈക്കോടതിക്ക് വ്യാജ ബോംബ് ഭീഷണി
backup
August 18 2017 | 02:08 AM
ന്യൂഡല്‍ഹി: ഡല്‍ഹി ഹൈക്കോടതിയില്‍ ബോംബ് സ്ഫോടനം നടക്കുമെന്ന് ഭീഷണി. ഇന്നലെ രാവിലെ 10.45ഓടെയാണ് ഡല്‍ഹി പൊലിസ് കണ്ട്രോള് റൂമില്‍ വിളിച്ച് ഭീഷണി മുഴക്കിയത്. ഒരു മണിക്കൂറിനുള്ളില്‍ സ്ഫോടനം നടക്കുമെന്നായിരുന്നു അറിയിച്ചിരുന്നത്. ഭീഷണിയെത്തുടര്‍ന്ന് ബോംബ് സ്ക്വാഡ് എത്തി പരിശോധന നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല. കണ്ട്രോള് റൂമിലേക്ക് വിളിച്ച ഫോണ്‍ നമ്പര്‍ കണ്ടെത്തിയതായി പൊലിസ് അറിയിച്ചു. പശ്ചിമ ഉത്തര്‍പ്രദേശില്‍ നിന്നാണ് വിളിച്ചതെന്ന് തിരിച്ചറിഞ്ഞ സാഹചര്യത്തില്‍ ഇയാളെ കണ്ടെത്താനുള്ള ശ്രമം തുടങ്ങിയിട്ടുണ്ട്. പൊലിസിനെ വിളിച്ച നമ്പര്‍ സ്വിച്ച് ഓഫാക്കിയിരിക്കുകയാണെന്നാണ് വിവരം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."