വീണ്ടും ക്രിസ്റ്റ്യാനോ റൊണാള്‍ഡോ - ലയണല്‍ മെസ്സി
സൂറിച്ച്: കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തെ കണ്ടെത്താനുള്ള ഫിഫ പുരസ്‌കാരത്തിന്റെ പ്രാഥമിക പട്ടിക പുറത്തിറക്കി. 24 താരങ്ങളാണ് പട്ടികയിലുള്ളത്. ഇതില്‍ നിന്ന് പത്തിലേക്കും അവിടെ നിന്ന് മൂന്ന് താരങ്ങളിലേക്കും ചുരുങ്ങുന്നതാണ് നടപടി ക്രമങ്ങള്‍.
മികച്ച താരത്തിനുള്ള പുരസ്‌കാര പട്ടികയില്‍ ഇത്തവണയും മത്സരം ക്രിസ്റ്റ്യാനോ മെസ്സി എന്ന തരത്തില്‍ തന്നെ ആകാനാണ് സാധ്യത. ലാ ലിഗയിലെയും ചാംപ്യന്‍സ് ലീഗിലെയും ഇരട്ട കിരീടനേട്ടത്തിന്റെ ആത്മവിശ്വാസത്തിലാണ് ക്രിസ്റ്റ്യാനോ. ഒപ്പം ചാംപ്യന്‍സ് ലീഗ് കിരീടം നിലനിര്‍ത്തുന്ന ടീമെന്ന ഖ്യാതിയും ക്ലബിന് സമ്മാനിക്കാന്‍ താരത്തിന് സാധിച്ചു. ബാഴ്‌സലോണക്കായി 500 ഗോള്‍ നേടിയ മെസ്സിക്ക് ഇത്തവണ കിരീട നേട്ടങ്ങളുടെ അകമ്പടി കാര്യമായില്ല എന്നത് ശ്രദ്ധേയമാണ്.
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് പ്രതിനിധികളായി ഹാരി കെയ്ന്‍, ഈഡന്‍ ഹസാദ്, സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച്, എന്‍ഗോളോ കാന്റെ, അലക്‌സിസ് സാഞ്ചെസ് എന്നിവരാണ് പട്ടികയില്‍. റയല്‍ മാഡ്രിഡില്‍ നിന്ന് ഏഴ് താരങ്ങളാണ് മത്സരിക്കുന്നത്. ബാഴ്‌സലോണയ്ക്കും ബയേണ്‍ മ്യൂണിക്കിനും മൂന്ന് വീതം താരങ്ങളുണ്ട്. ചെല്‍സിയില്‍ നിന്ന് രണ്ട് താരങ്ങളുണ്ട് ഇറ്റാലിയന്‍ താരം ബഫണും അര്‍ജന്റീനയുടെ ഡിബാലയുമാണ് യുവന്റസില്‍ നിന്ന്. രാജ്യങ്ങളുടെ പ്രാതിനിധ്യ കണക്കില്‍ മൂന്ന് കളിക്കാരുമായി സ്‌പെയിനാണ് ഒന്നാമത്. അര്‍ജന്റീനയ്ക്കും ബ്രസീലിനും രണ്ട് താരങ്ങള്‍ വീതമുണ്ട്. ജര്‍മനി, ഫ്രാന്‍സ്, ഇറ്റലി, ചിലി ടീമുകളില്‍ നിന്ന് രണ്ട് പേര്‍ വീതം പട്ടികയില്‍ ഇടം നേടി.
സിദാന്‍ മുന്നില്‍
സൂറിച്ച്: ഫ്രഞ്ച് ഇതിഹാസം സിനദിന്‍ സിദാന്‍ മികച്ച പരിശീലകനുള്ള ഫിഫ പുരസ്‌കാര പട്ടികയില്‍. തുടരെ രണ്ട് തവണ ടീമിനെ ചാംപ്യന്‍സ് ലീഗ് കിരീട്ടത്തിലേക്കടക്കം നയിച്ച സിദാനാണ് ഫേവറിറ്റ്.
യുവന്റസ് കോച്ച് അല്ലെഗ്രി, ബയേണ്‍ കോച്ച് ആന്‍സലോട്ടി, ചെല്‍സി പരിശീലകന്‍ കോണ്ടെ, ബാഴ്‌സലോണയുടെ എന്റിക്വെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഗെര്‍ഡിയോള, മൊണാക്കോയുടെ ജെര്‍ദിം, ജര്‍മന്‍ കോച്ച് ജോക്വിം ലോ, മാഞ്ചസ്റ്റര്‍ യുനൈറ്റഡ് കോച്ച് മൗറീഞ്ഞോ, ടോട്ടനം കോച്ച് പച്ചെറ്റിനോ, അത്‌ലറ്റിക്കോ കോച്ച് സിമിയോണി, ബ്രസീല്‍ കോച്ച് ടിറ്റെ എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.
പുരസ്‌കാരത്തിന് പരിഗണിക്കുന്ന
താരങ്ങളുടെ പ്രാഥമിക പട്ടിക
ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (പോര്‍ച്ചുഗല്‍, റയല്‍ മാഡ്രിഡ്)
സെര്‍ജിയോ റാമോസ് (സ്‌പെയിന്‍, റയല്‍ മാഡ്രിഡ്)
ഡാനിയേല്‍ കാര്‍വജല്‍ (സ്‌പെയിന്‍, റയല്‍ മാഡ്രിഡ്)
ലൂക്കാ മോഡ്രിച് (ക്രൊയേഷ്യ, റയല്‍ മാഡ്രിഡ്)
കെയ്‌ലര്‍ നവാസ് (കോസ്റ്റ റിക്ക, റയല്‍ മാഡ്രിഡ്)
ടോണി ക്രൂസ് (ജര്‍മനി, റയല്‍ മാഡ്രിഡ്)
മാഴ്‌സെലോ (ബ്രസീല്‍, റയല്‍ മാഡ്രിഡ്)
ലയണല്‍ മെസ്സി (അര്‍ജന്റീന, ബാഴ്‌സലോണ)
ആന്ദ്രെ ഇനിയെസ്റ്റ (സ്‌പെയിന്‍, ബാഴ്‌സലോണ)
ലൂയിസ് സുവാരസ് (ബാഴ്‌സലോണ, ഉറുഗ്വെ)
ആര്‍ദുറോ വിദാല്‍ (ചിലി, ബയേണ്‍ മ്യൂണിക്)
റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കി (പോളണ്ട്, ബയേണ്‍ മ്യൂണിക്)
മാനുവല്‍ നൂയര്‍ (ജര്‍മനി, ബയേണ്‍ മ്യൂണിക്)
ജിയാന്‍ ലൂയി ബുഫണ്‍ (ഇറ്റലി, യുവന്റസ്)
പൗലോ ഡിബാല (അര്‍ജന്റീന, യുവന്റസ്)
ഈഡന്‍ ഹസാദ് (ബെല്‍ജിയം, ചെല്‍സി)
എന്‍ഗോളോ കാന്‍ഡെ (ഫ്രാന്‍സ്, ചെല്‍സി)
സ്ലാട്ടന്‍ ഇബ്രാഹിമോവിച്ച് (സ്വീഡന്‍, മാഞ്ചസ്റ്റര്‍ യുനൈറ്റഡ്)
ഹാരി കെയ്ന്‍ (ഇംഗ്ലണ്ട്, ടോട്ടനം ഹോട്‌സ്പര്‍)
നെയ്മര്‍ (ബ്രസീല്‍, പാരീസ് സെന്റ് ജെര്‍മെയ്ന്‍)
അലക്‌സിസ് സാഞ്ചെസ് (ചിലി, ആഴ്‌സണല്‍)
പിയറി ഔബമെയങ് (ഗാബോണ്‍, ബൊറൂസ്സിയ ഡോര്‍ട്മുണ്ട്)
ലിയനാര്‍ഡോ ബൊനൂച്ചി (ഇറ്റലി, എ.സി മിലാന്‍)
അന്റോയിന്‍ ഗ്രിസ്മാന്‍ (ഫ്രാന്‍സ്, അത്‌ലറ്റിക്കോ മാഡ്രിഡ്)
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."