ദോക്ലാം: ഇന്ത്യയെ പിന്തുണച്ച് ജപ്പാന്
ടോക്കിയോ: ദോക്ലാം വിഷയത്തില്‍ ഇന്ത്യക്ക് ജപ്പാന്റെ പിന്തുണ. തല്‍സ്ഥിതി തുടരണമെന്നും ഒരു രാജ്യവും ഇതു മാറ്റാന്‍ സൈനിക നടപടി നടത്തരുതെന്നും ജപ്പാന് ആവശ്യപ്പെട്ടു.
ഭൂട്ടാന് പ്രദേശമായ ദോക്ലാമില്‍ റോഡ് നിര്‍മിക്കാനുള്ള ചൈനീസ് ശ്രമത്തെ എതിര്‍ക്കുന്ന ഇന്ത്യയുടെ നടപടിക്ക് അനുകൂലമായാണ് ജപ്പാന് പ്രതികരിച്ചത്.
ചൈനയുമായ അതിര്‍ത്തി പ്രശ്നത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് പിന്തുണയുമായി ഒരു രാജ്യം രംഗത്തെത്തുന്നത്. ചൈനയും ഭൂട്ടാനും തമ്മില്‍ തര്‍ക്കത്തിലുള്ള പ്രദേശമാണ് ദോക്ലാം. ഈ തര്‍ക്കത്തില്‍ ഇന്ത്യ ഭൂട്ടാനുമായുള്ള കരാറനുസരിച്ചാണ് ഇടപെടല്‍ നടത്തുന്നതെന്ന് തങ്ങള്‍ മനസിലാക്കിയതായി ജപ്പാന് അംബാസഡര്‍ കെന്‍ജി ഹിറമാട്സു കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പറഞ്ഞിരുന്നു.
സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികയാണെന്നും ഇരു രാജ്യങ്ങള്‍ക്കിടയിലെ പ്രശ്നത്തിനുള്ള പരിഹാരം സമാധാനപരമായ തീരുമാനങ്ങളാണെന്നും അദ്ദേഹം പറഞ്ഞു.
ജപ്പാന് പ്രധാനമന്ത്രി ഷിന്‍സെ ആബെ സന്ദര്‍ശനത്തിനായി അടുത്തമാസം ഇന്ത്യയില്‍ എത്തും. സെപ്റ്റംബര്‍ 13 മുതല്‍ 15 വരെയാണ് സന്ദര്‍ശനം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ചര്‍ച്ചക്ക് ശേഷം സൈന്യത്തെ പിന്‍വലിക്കാമെന്ന് ഇന്ത്യ അറിയിച്ചിരുന്നു. എന്നാല്‍ ചൈന ഇത് നിരസിക്കുകയും അതിര്‍ത്തിയില്‍ നിന്ന് പിന്മാറണമെന്നും അല്ലെങ്കില്‍ ശക്തമായി തിരിച്ചടിക്കുമെന്നും മുന്നറിയിപ്പ് നല്‍കുകയായിരുന്നു.
ചൈനയുടെ ഈ ധിക്കാരപരമായ നിലപാടാണ് ലോക രാഷ്ട്രങ്ങളെ ചൊടിപ്പിച്ചിരിക്കുന്നത്. ചൈന ഇനിയും പ്രകോപനങ്ങള്‍ തുടര്‍ന്നാല്‍ റഷ്യ, ജര്‍മനി, ഫ്രാന്‍സ്, ബ്രിട്ടന് തുടങ്ങിയ രാജ്യങ്ങളും പരസ്യമായ നിലപാടുകളുമായി രംഗത്ത് വരുമെന്നാണ് സൂചന.
ചൈനയുടെ മുന്നറിയിപ്പിന് പിന്നാലെ ഇന്ത്യയും അതിര്‍ത്തിയില്‍ സൈനിക നീക്കം ശക്തിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയും ചൈനയും സൈനിക സംഘര്‍ഷത്തിന്റെ വക്കിലാണെന്ന് കഴിഞ്ഞ ദിവസം അന്താരാഷ്ട്ര മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."