HOME
DETAILS
MAL
ആതിരപ്പിള്ളി പദ്ധതി അസാധ്യം; ഉമ്മന്‍ചാണ്ടിയെ തള്ളി എ.കെ ആന്റണി
backup
August 19 2017 | 06:08 AM
തിരുവനന്തപുരം: സംസ്ഥാനത്ത് ആതിരപ്പിള്ളി പദ്ധതിയെ കുറിച്ചുള്ള ചര്‍ച്ചകള്‍ അവസാനിപ്പിക്കണമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ ആന്റണി. ഇത്തരം വികസന പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
ഈ വിഷയത്തില്‍ ചര്‍ച്ച വേണമെന്ന മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിര്‍ദേശത്തെ തള്ളിയാണ് എ.കെ ആന്റണിയെത്തിയിരിക്കുന്നതെന്നത് ശ്രദ്ധേയമാണ്. ഇത്തരം പദ്ധതികള്‍ കേരളത്തില്‍ നടപ്പാക്കുക എന്നതും അസാധ്യമാണെന്നും അദ്ദേഹം പറഞ്ഞു.
ഭൂമി കൈയേറിയ വിഷയത്തില്‍ ആരോപണങ്ങള്‍ അന്വേഷിക്കുന്നതിന് മുമ്പേ മന്ത്രി തോമസ് ചാണ്ടിക്ക് മുഖ്യമന്ത്രി ക്ലീന്‍ചിറ്റ് നല്‍കിയത് ശരിയായില്ലെന്നും ആന്റണി പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."