റേഷന്‍ വ്യാപാരികള്‍ നാളെ കടകളടച്ച് പ്രതിഷേധിക്കും
തിരുവനന്തപുരം: കേരള സ്റ്റേറ്റ് റേഷന്‍ ഡീലേഴ്‌സ് അസോസിയേഷന്റെ നേതൃത്വത്തില്‍ റേഷന്‍ വ്യാപാരികള്‍ നാളെ കടകളടച്ച് പ്രതിഷേധിക്കും. റേഷന്‍ വ്യാപാരികള്‍ക്ക് പ്രഖ്യാപിച്ച വേതന പാക്കേജ് മൂന്നുമാസങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ചാണ് കടകളടച്ച് സമരം ചെയ്യുന്നത്.
വാതില്‍പ്പടി വിതരണം ആരംഭിച്ച് മാസങ്ങള്‍ കഴിഞ്ഞിട്ടും റേഷന്‍ വ്യാപാരികള്‍ക്ക് ഭക്ഷ്യധാന്യങ്ങള്‍ കൃത്യമായി തൂക്കി നല്‍കാത്തതിലും വ്യാപാരികള്‍ക്ക് ലഭിക്കാനുള്ള കമ്മിഷന്‍ കൃത്യമായി വിതരണം ചെയ്യാതെ ആറുമാസം കുടിശ്ശിക വരുത്തിയതിലുമുള്ള പ്രതിഷേധവും സമരത്തില്‍ പ്രതിഫലിക്കും.
നാളെ സെക്രട്ടേറിയറ്റിലേക്ക് നടത്തുന്ന മാര്‍ച്ച് സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് അഡ്വ.ജി. കൃഷ്ണപ്രസാദ് ഉദ്ഘാടനം ചെയ്യുമെന്ന് ജനറല്‍ സെക്രട്ടറി അഡ്വ.എസ്. സുരേന്ദ്രന്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
അതേസമയം, ഭക്ഷ്യഭദ്രതാ നിയമം നടപ്പാക്കിയതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്ന ക്രമക്കേടുകള്‍ക്ക് അടിയന്തര പരിഹാരം കാണണമെന്നാവശ്യപ്പെട്ട് കേരള റീട്ടെയില്‍ റേഷന്‍ ഡീലേഴ്‌സ് അസോസിയേഷനും സമരം നടത്തും.
എന്നാല്‍, കടകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നതിനോട് യോജിക്കുന്നില്ലെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. റേഷന്‍ വ്യാപാരി സംഘടനകളും സര്‍ക്കാരുമായി നടത്തിയ ചര്‍ച്ചയില്‍ എടുത്തിട്ടുള്ള തീരുമാനങ്ങള്‍ ഉടന്‍ നടപ്പാക്കുക, റേഷന്‍ ഡിപ്പോകളില്‍ സ്റ്റോക്ക് കൊണ്ടുവരുമ്പോള്‍ പ്ലാറ്റ്‌ഫോം ബാലന്‍സില്‍ തൂക്കി ബോധ്യപ്പെടുത്തി ലൈസന്‍സിയുടെ ഒപ്പ് വാങ്ങുക തുടങ്ങിയ ആവശ്യങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്. ആവശ്യങ്ങളടങ്ങുന്ന നിവേദനം സര്‍ക്കാരിന് നല്‍കിയിട്ടുണ്ടെന്നും ഓണത്തിന് മുന്‍പ് നടപടിയുണ്ടായില്ലെങ്കില്‍ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്നും അവര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."