നിതീഷ് അമിത്ഷായുടെ അടിമയായി മാറി: കോണ്‍ഗ്രസ്
ന്യൂഡല്‍ഹി: ഒരുസമയത്ത് രാജ്യത്തെ ബഹുമാന്യരായ പ്രധാന ദേശീയ നേതാക്കളില്‍ ഒരാളായിരുന്ന ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഇപ്പോള്‍ ബി.ജെ.പി അധ്യക്ഷന്‍ അമിത്ഷായുടെ അടിമയായിരിക്കുകയാണെന്ന് കോണ്‍ഗ്രസ്. നിതീഷിന്റെ തീരുമാനം കാരണം ജെ.ഡി.യുവിലെ പല നേതാക്കളും കടുത്ത മാനസികസംഘര്ഷത്തിലാണെന്ന് കോണ്‍ഗ്രസ് നേതാവ് സന്ദീപ് ദീക്ഷിത് പറഞ്ഞു.
നിതീഷിന്റെ കൂറുമാറ്റം ആശ്ചര്യകരമാണെന്നും ഇത്തരമൊരു സംഭവം ഇതിനുമുന്‍പ് ആരും ചെയ്തിട്ടുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു. കൂറുമാറ്റത്തിലൂടെ അദ്ദേഹം തന്റെ സദാചരം തകര്‍ത്തു. നിതീഷ് ദുര്‍ബലനായ ഒരു മുഖ്യമന്ത്രിയായി മാറിയെന്നും സന്ദീപ് ദീക്ഷിത് ആരോപിച്ചു.
അതേസമയം, ജനതാദള്‍ യു നിതീഷ് കുമാറിന്റെ നേതൃത്വത്തിലുള്ളതാണെന്നും അവര്‍ ബി.ജെ.പിയുടെയും എന്‍.ഡി.എയുടെയും ഭാഗമാണെന്നും ബി.ജെ.പി നേതാവ് സുധീഷ് വര്‍മ പറഞ്ഞു. ജെ.ഡി.യുവിലെ മറ്റു നേതാക്കാള്‍ ചെയ്യുന്നതിലും പറയുന്നതിലും തങ്ങള്‍ക്ക് ആശങ്കയില്ലെന്നും നിഷേധ രാഷ്ട്രീയം സ്വീകരിച്ച ശരദ് യാദവ് ഒറ്റപ്പെട്ടിരിക്കുകയാണെന്നും സുധീഷ് വര്‍മ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."