HOME
DETAILS

പാക് മദര്‍ തെരേസക്ക് ഔദ്യോഗിക ബഹുമതികളോടെ അന്ത്യവിശ്രമം

  
backup
August 20 2017 | 03:08 AM

%e0%b4%aa%e0%b4%be%e0%b4%95%e0%b5%8d-%e0%b4%ae%e0%b4%a6%e0%b4%b0%e0%b5%8d%e2%80%8d-%e0%b4%a4%e0%b5%86%e0%b4%b0%e0%b5%87%e0%b4%b8%e0%b4%95%e0%b5%8d%e0%b4%95%e0%b5%8d-%e0%b4%94%e0%b4%a6%e0%b5%8d

 

ലാഹോര്‍: പാക് മദര്‍ തെരേസ എന്നറിയപ്പെടുന്ന ഡോ. റുത് പഫുവിന് കറാച്ചിയില്‍ അന്ത്യവിശ്രമം. സമ്പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയാണ് പാകിസ്താനിലെ പാവങ്ങളുടെ അമ്മയ്ക്ക് സംസ്‌കാര ചടങ്ങുകള്‍ ഒരുക്കിയത്. ജര്‍മന്‍ ജീവകാരുണ്യ പ്രവര്‍ത്തകയും ഡോക്ടറുമായി പാകിസ്താനിലെത്തിയ ഡോ.റുത് മേരി അഡെലെയ്ഡ് ലെപ്രസി സെന്ററിന്റെ സ്ഥാപകയുമാണ്.
കറാച്ചിയിലെ ഗോറ ഖബാരിസ്ഥാനിലാണ് ഇവര്‍ക്ക് അന്ത്യവിശ്രമത്തിന് സ്ഥലമൊരുക്കിയത്. കനത്ത സുരക്ഷാ സന്നാഹങ്ങള്‍ക്കിടെയായിരുന്നു ചടങ്ങ്. രാജ്യത്തു നിന്ന് കുഷ്ഠരോഗ നിര്‍മാര്‍ജനത്തിന് അവര്‍ ചെയ്ത സേവനങ്ങള്‍ വിലമതിക്കാനാവാത്തതാണെന്ന് പാക് പ്രധാനമന്ത്രി ശാഹിദ് ഖാഖാന്‍ അബ്ബാസി പറഞ്ഞു. നിസ്വാര്‍ഥതയുടെയും അര്‍പണബോധത്തിന്റെയും പ്രതീകമായിരുന്നു അവരെന്ന് അബ്ബാസി അനുസ്മരിച്ചു.
സംസ്‌കാര ചടങ്ങുകളില്‍ പാക് പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍, സിന്ധ് പ്രവിശ്യാ മുഖ്യമന്ത്രി സിന്ധ് മുറാദ് അലി ഷാ, സിന്ധ് ഗവര്‍ണര്‍ മുഹമ്മദ് സുബൈര്‍ എന്നിവരും കറാച്ചിയിലെ ജര്‍മന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരും പങ്കെടുത്തു.
സൈനിക മേധാവി ജന. ഖമര്‍ ജാവേദ് ബജ്്‌വ, എയര്‍ ചീഫ് മാര്‍ഷല്‍ സൊഹാലി അമന്‍, ഡെപ്യൂട്ടി ചീഫ് ഓഫ് നേവല്‍ സ്റ്റാഫ് (ഓപറേഷന്‍സ്) വൈസ് അഡ്്മിറല്‍ സഫാര്‍ മഹ്്മൂദ് അബ്ബാസി, കറാച്ചി കമാന്‍ഡര്‍ തുടങ്ങിയവര്‍ അന്തിമോപചാരം നല്‍കി.സംസ്‌കാര ശുശ്രൂഷ നടന്ന സദ്ദാര്‍ പ്രദേശത്തെ സെന്റ് പാട്രിക്‌സ് കത്തീഡ്രലിലേക്ക് സായുധ സേനയുടെ അകമ്പടിയോടെയാണ് മൃതദേഹം കൊണ്ടുവന്നത്. പാക് പതാകയും റോസാപൂക്കളും പുതപ്പിച്ചാണ് മൃതദേഹം കൊണ്ടുവന്നത്. കറാച്ചി രൂപതയിലെ ബിഷപ്പ് ജോസഫ് കൗട്‌സ് ചടങ്ങുകള്‍ക്ക് നേതൃത്വം നല്‍കി. 1960 ല്‍ പാകിസ്താനിലെത്തിയ ഇവര്‍ക്ക് 1988ലാണ് പാകിസ്താന്‍ പൗരത്വം നല്‍കിയത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഡിസിക്ക് വക്കീൽ നോട്ടീസ് അയച്ച് ഇ.പി ജയരാജൻ

Kerala
  •  a month ago
No Image

ട്രംപ് വൈറ്റ് ഹൗസിലെത്തി ജോ ബൈഡനുമായി കൂടിക്കാഴ്ച നടത്തി

International
  •  a month ago
No Image

എയര്‍ ടാക്‌സി സ്റ്റേഷനുകളുടെ നിര്‍മ്മാണമാരംഭിച്ച് യുഎഇ

uae
  •  a month ago
No Image

കറന്റ് അഫയേഴ്സ്-13-11-2024

PSC/UPSC
  •  a month ago
No Image

ബെവ്കോയിലെ വനിതാ ജീവനക്കാരുടെ സുരക്ഷക്കായി പുതിയ തീരുമാനവുമായി സർക്കാർ

Kerala
  •  a month ago
No Image

കുട്ടികളിലെ മാനസിക സമ്മര്‍ദ്ദം ലഘൂകരിക്കാൻ 'ചിരി' പദ്ധതിയുമായി കേരളാ പൊലിസ്

Kerala
  •  a month ago
No Image

മഴയ്ക്ക് വേണ്ടി പ്രാര്‍ഥിക്കാന്‍ ആഹ്വാനം ചെയ്ത് ഖത്തര്‍ അമീര്‍; നാളെ രാവിലെ 6.05ന് വിവിധ കേന്ദ്രങ്ങളില്‍ പ്രാര്‍ഥന

qatar
  •  a month ago
No Image

സഊദിയിൽ മലയാളി ദമ്പതികളെ മരിച്ച നിലയിൽ കണ്ടെത്തി

Saudi-arabia
  •  a month ago
No Image

അഞ്ചാമത് ഖത്തര്‍ ബലൂണ്‍ ഫെസ്റ്റിവല്‍  ഡിസംബര്‍ 12 മുതല്‍ 21 വരെ

qatar
  •  a month ago
No Image

വാളയാറില്‍ അച്ഛനും മകനും ഷോക്കേറ്റ് മരിച്ചു; പന്നി കെണിയില്‍പ്പെട്ടെന്ന് സംശയം

Kerala
  •  a month ago