മാധ്യമങ്ങളും നിയമവ്യവസ്ഥയും കലഹിച്ചാല്‍ തകരുന്നത് സമൂഹത്തിന്റെ നിലവാരം: അബ്ദുസമദ് സമദാനി
തിരൂര്‍: ജനാധിപത്യ സംവിധാനത്തില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ സൃഷ്ടിപരമാകണമെന്നും ഉന്നത ദൗത്യം നിര്‍വഹിക്കുന്ന മാധ്യമ പ്രവര്‍ത്തകരും അഭിഭാഷകരും കലഹിച്ചാല്‍ തകരുന്നത് സമൂഹത്തിന്റ നിലവാരമാണെന്നും എം.പി അബ്ദുസമദ് സമദാനി. തിരൂര്‍ മുനിസിപ്പല്‍ ടൗണ്‍ഹാള്‍ പരിസരത്ത് തിരൂര്‍ പ്രസ് ക്ലബ് സംഘടിപ്പിച്ച 'ജനാധിപത്യത്തിന്റെ സ്തൂപങ്ങള്‍ കലഹിക്കേണ്ടവരല്ല, കൈകോര്‍ക്കേണ്ടവരാണ് 'സൗഹൃദസംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പകരം വെക്കാനില്ലാത്ത സംവിധാനമാണ് ജനാധിപത്യം. ഓരോ മേഖലയുടെയും അപചയങ്ങളും കുറ്റങ്ങളും അതാത് തലത്തിലുള്ളവര്‍ പരിഹരിക്കണം. മാധ്യമ മേഖലയിലും ജുഡീഷ്യറിയിലും ഇത്തരത്തില്‍ തിരുത്തലുകള്‍ ആവശ്യമാണ്.
മാധ്യമ പ്രവര്‍ത്തകര്‍ നീതിയുടെ പക്ഷത്തോടും അഭിഭാഷകര്‍ നീതിയുടെ കാവല്‍ ദൗത്യത്തോടും കൂടുതല്‍ അടുക്കണം. ജനാധിപത്യത്തില്‍ കാഴ്ചപ്പാടുകള്‍ക്കും ഇടപെഴലുകള്‍ക്കും അതിര്‍ത്തി രേഖ നിര്‍ണയിക്കുന്നത് അപകടകരമായ പ്രവണതയാണെന്നും അബ്ദുസമദ് സമദാനി കൂട്ടിച്ചേര്‍ത്തു.
പ്രസ്‌ക്ലബ് പ്രസിഡന്റ് വിനോദ് തലപ്പള്ളി അധ്യക്ഷനായി. തിരൂര്‍ നഗരസഭാധ്യക്ഷന്‍ അഡ്വ.എസ്. ഗിരീഷ്, തിരൂര്‍ ബാര്‍ അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ.എം.കെ മൂസക്കുട്ടി, മലയാള സര്‍വകലാശാല പി.ആര്‍.ഒ ടി. വേലായുധന്‍ സംസാരിച്ചു. പ്രസ്‌ക്ലബ് സെക്രട്ടറി ജമാല്‍ ചേന്നര സ്വാഗതവും തിരൂര്‍ ദിനേശ് നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."