മന്ത്രി ശൈലജയെ പുറത്താക്കണം: കെ. സുരേന്ദ്രന്
കക്കാട്: വ്യവസായ മന്ത്രിയായിരുന്ന ഇ.പി ജയരാജന് പൊതുമേഖലാ സ്ഥാപനത്തില്‍ അനധികൃതമായി സ്വന്തക്കാരെ നിയമിച്ചതിനെ മന്ത്രിസ്ഥാനത്ത് നിന്നു പുറത്താക്കാന്‍ ആര്‍ജവം കാട്ടിയ മുഖ്യമന്ത്രി പിണറായി വിജയന് അതിനേക്കാള്‍ ഗുരുതരമായ തെറ്റുചെയ്ത ആരോഗ്യമന്ത്രി കെ.കെ ശൈലജയെ തല്‍സ്ഥാനത്ത് നിന്നു നീക്കണമെന്ന് മുന്‍ ഡി.സി.സി പ്രസിഡന്റ് കെ. സുരേന്ദ്രന്. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ തെറ്റായ നയങ്ങള്‍ക്കെതിരേ യു.ഡി.എഫ് നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി യു.ഡി.എഫ് അഴീക്കോട് മണ്ഡലം കമ്മിറ്റി കക്കാട് അങ്ങാടിയില്‍ സംഘടിപ്പിച്ച പ്രതിഷേധ കൂട്ടായ്മ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബാലാവകാശ കമ്മിഷന് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതില്‍ ഗുരുതരമായ കൃത്യവിലോപനമാണു ശൈലജ നടത്തിയെന്നാണു ഹൈക്കോടതി കണ്ടെത്തിയത്. സ്വന്തക്കാരെ തിരുകികയറ്റാന്‍ അപേക്ഷാതിയതി പോലും അട്ടിമറിച്ചതെന്നു ഹൈകോടതി കണ്ടെത്തിയെന്നും സുരേന്ദ്രന് പറഞ്ഞു.
കെ.വി ഹാരിസ് അധ്യക്ഷനായി. ബിജു ഉമ്മര്‍, ഒ. നാരായണന്, കല്ലിക്കോടന്‍ രാഗേഷ്, വി.പി വമ്പന്‍, ജലീല്‍, ബാലകൃഷ്ണന്, സി.വി സന്തോഷ്, എം.പി മുരളി, സി.പി സലീം, സി.കെ വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."