എസ്.വൈ.എസ് തീവ്രവാദവിരുദ്ധ സമ്മേളനം 30ന്
കോഴിക്കോട്: 'ഐ.എസ്, സലഫിസം, ഫാസിസം' പ്രമേയത്തില്‍ സുന്നി യുവജന സംഘം സംസ്ഥാന കമ്മിറ്റി നടത്തുന്ന ത്രൈമാസ കാംപയിനിന്റെ ഭാഗമായി ജില്ലയില്‍ തീവ്രവാദവിരുദ്ധ-മതേതര സമ്മേളനം 30ന് ഉച്ചയ്ക്ക് രണ്ടിന് വടകരയില്‍ നടക്കും. മണ്ഡലംതലങ്ങളില്‍ മതേതര കൂട്ടായ്മയും സംഘടിപ്പിക്കും. കോഴിക്കോട് സിറ്റി- സെപ്റ്റംബര്‍ 18ന് (വെള്ളിമാട്കുന്ന് ), ബേപ്പൂര്‍- 18ന് (ഫറോക്ക് ), കുന്ദമംഗലം- 16ന് (പൂവാട്ടുപറമ്പ് ), തിരുവമ്പാടി- 25ന് (മുക്കം), കൊടുവള്ളി- 16ന് (എളേറ്റില്‍ വട്ടോളി), ബാലുശ്ശേരി- നാലിന് (ബാലുശ്ശേരി), പേരാമ്പ്ര- 10ന് (പേരാമ്പ്ര), കുറ്റ്യാടി- മൂന്നിന് (ആയഞ്ചേരി), നാദാപുരം- ഒന്‍പതിന് (നാദാപുരം), കൊയിലാണ്ടി-23ന് (കൊയിലാണ്ടി), എലത്തൂര്‍- മൂന്നിന് (പറമ്പത്ത്) എന്നിവിടങ്ങളില്‍ വൈകിട്ട് മൂന്നിനാണ് പരിപാടി. ജില്ലാ പ്രവര്‍ത്തകസമിതി യോഗം കാംപയിന്‍ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ശാഖാ തലങ്ങളിലും പ്രമേയ പ്രഭാഷണങ്ങളും മഹല്ല്, കുടുംബ സംഗമങ്ങളും ലഘുലേഖാ വിതരണവും നടക്കും. മണ്ഡലംതല കൗണ്‍സില്‍ മീറ്റുകളും മെമ്പര്‍ഷിപ്പ് അടിസ്ഥാനത്തില്‍ പുതിയ കമ്മിറ്റികളും 30നകം പൂര്‍ത്തീകരിക്കാനും ജില്ലാ കൗണ്‍സിലും കമ്മിറ്റി രൂപീകരണവും സെപ്റ്റംബര്‍ 17ന് നടത്താനും തീരുമാനിച്ചു.
യോഗത്തില്‍ ജില്ലാ പ്രസിഡന്റ് സി.എച്ച് മഹ്മൂദ് സഅദി അധ്യക്ഷനായി. സമസ്ത മാനേജര്‍ കെ. മൊയിന്‍കുട്ടി മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. നാസര്‍ ഫൈസി കൂടത്തായി, സലാം ഫൈസി മുക്കം, അഷ്‌റഫ് ബാഖവി ചാലിയം, സൈനുല്‍ ആബിദീന്‍ തങ്ങള്‍, കെ.എന്‍.എസ് മൗലവി, മുഹമ്മദ് പടിഞ്ഞാറത്തറ, ടി.കെ ഇമ്പിച്ചി അഹമ്മദ് ഹാജി, കെ.പി.സി ഇബ്‌റാഹിം, കെ. അബ്ദുല്ലത്തീഫ്, യൂസുഫ് ഫൈസി വെണ്ണക്കോട്, നടുക്കണ്ടി അബൂബക്കര്‍, ബഷീര്‍ ദാരിമി കടലൂര്‍, കണ്ണോത്ത് സൂപ്പി ഹാജി, സിദ്ദീഖ് വെള്ളിയോട്, കെ.കെ അബു ഹാജി, പി.എം കോയ മുസ്‌ലിയാര്‍, പി. ഹസൈനാര്‍ ഫൈസി, കെ.എം.എ റഹ്മാന്‍, പി. ഇമ്പിച്ചിക്കോയ ഹാജി സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."