HOME
DETAILS
MAL
അഴിത്തല പുലിമുട്ട് തകര്‍ന്നു
backup
August 20 2017 | 05:08 AM
അഴിത്തല: നീലേശ്വരം നഗരസഭയിലെ അഴിത്തല പുലിമുട്ട് തകര്‍ന്നു. മൂന്നു വര്‍ഷം മുന്‍പു നിര്‍മിച്ച പുലിമുട്ടാണു ശക്തമായ തിരമാലകളില്‍ തകര്‍ന്നത്. കടലില്‍ നിന്നു കരയിലേക്കുള്ള 850 മീറ്ററില്‍ 300 മീറ്റര്‍ ഇപ്പോള്‍ രണ്ടായി പിളര്‍ന്ന നിലയിലാണ്. ഒരു മാസത്തോളമായി പുലിമുട്ട് തകര്‍ച്ചയെ നേരിട്ടു തുടങ്ങിയിട്ട്. ഇതോടെ മത്സ്യ ബന്ധന ബോട്ടുകള്‍ സുഗമമായി കരയ്ക്കടുപ്പിക്കാന്‍ കഴിയാതെയായി. കടലാക്രമണം രൂക്ഷമാകാനും ഇതു കാരണമാകുന്നുണ്ട്.
സംസ്ഥാന തുറമുഖ വകുപ്പാണ് പുലിമുട്ട് നിര്‍മിച്ചത്. അവര്‍ക്കു തന്നെയാണു സംരക്ഷണ ചുമതലയും. ധാരാളം വിനോദ സഞ്ചാരികള്‍ എത്തുന്ന സ്ഥലം കൂടിയാണ് അഴിത്തല പുലിമുട്ട്. ഇതു തകര്‍ന്നത് അപകടത്തിനു കാരണമാകുമെന്ന ഭീതിയിലാണു നാട്ടുകാര്‍.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."