വയനാട് ചുരത്തില്‍ ഒന്‍പത് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു
താമരശ്ശേരി: വയനാട് ചുരത്തില്‍ വീണ്ടും ബസ് കുടുങ്ങി ഒന്‍പത് മണിക്കൂര്‍ ഗതാഗതം തടസ്സപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെ മൂന്നരയോടെ ബംഗളൂരുവില്‍ നിന്ന് വരികയായിരുന്ന സ്കാനിയ ബസാണ്് മൂന്നാം വളവിലെ കുഴിയിലകപ്പെട്ടത്. ഇതേ തുടര്‍ന്ന് ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു. ചുരം സംരക്ഷണ സമിതിയും പൊലിസും അഗ്നിശമന വിഭാഗവും രാവിലെ എട്ട് മണിയോടെ ബസ് ക്രെയിന്‍ ഉപയോഗിച്ച് റോഡരികിലേക്ക് മാറ്റി. ഇതിനിടയില്‍ സമീപത്തെ മരം കടപുഴകി ബസിനു മുകളിലേക്ക് വീണു. ബസിന്റെ ഗ്ലാസ് പൊട്ടിത്തകര്‍ന്നു. ഇതിനു പുറമെ ബോഡിക്കും കേടുപാടുകള്‍ സംഭവിച്ചു. ഇതോടെ വീണ്ടും ഗതാഗതം തടസ്സപ്പെട്ടു. ഏറെ പണിപ്പെട്ടാണ് വീണ്ടും ഗതാഗതം പുനഃസ്ഥാപിച്ചത്. വിവാഹ സംഘങ്ങളും രോഗികളുമടക്കമുള്ളവര്‍ മണിക്കൂറുകളോളം വഴിയില്‍ കുടുങ്ങി. പലരും ബസ് യാത്ര ഉപേക്ഷിച്ച് അടിവാരം വരെ നടന്ന് ചുരം ഇറങ്ങുന്നതും കാണാമായിരുന്നു. ഉച്ചക്ക് ഒരു മണിയോടെയാണ് ഗതാഗതം പൂര്‍ണമായി പുനഃസ്ഥാപിക്കാനായത്. രണ്ടാഴ്ച മുന്‍പും ഇതേ ബസ് ചുരത്തില്‍ കുടുങ്ങി ഗതാഗതം മുടങ്ങിയിരുന്നു. സാധാരണ ബസുകളേക്കാള്‍ നീളക്കൂടുതല്‍ ഉള്ള ഇവയ്ക്ക് ചുരത്തിലെ പൊട്ടിത്തകര്‍ന്ന റോഡുകള്‍ വിനയാകുന്നത് പതിവായിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."