അപകടം മാടി വിളിക്കുന്ന മലയോരത്തെ പാലങ്ങള്‍
കുന്നുംകൈ: തുരുമ്പെടുത്തും കൈവരി തകര്‍ന്നും കോണ്‍ക്രീറ്റ് അടര്ന്നുപോയും മലയോരത്തെ പാലങ്ങള്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. പെരുമ്പട്ട , കാലിക്കടവ്, ഭീമനടി എന്നിവിടങ്ങളിലെ കമ്പിപ്പാലവും പരപ്പച്ചാല്‍ മാങ്ങോട് കോണ്‍ക്രീറ്റ് പാലവുമാണ് അപകടക്കെണിയിലുള്ളത്. വാഹനങ്ങളും സ്കൂള്‍ വിദ്യാര്‍ഥികളും ഉള്‍പ്പെടെ കടന്നു പോകുന്ന പെരുമ്പട്ട പാലത്തിന്റെ ഇരുമ്പ് പൈപ്പില്‍ സ്ഥാപിച്ച കൈവരികള്‍ നശിച്ചതിനാല്‍ ഇതു വഴിയുള്ള യാത്ര ഭീതിജനകമാണ്. പാലത്തിന്റെ കോണ്‍ക്രീറ്റ് തൂണുകള്‍ ദ്രവിച്ചു കമ്പികള്‍ പുറത്തേക്കു തള്ളി നില്ക്കുന്ന നിലയിലാണുള്ളത്. കൈവരികള്‍ പൂര്‍ണമായും തകര്‍ന്നാണു പെരുമ്പട്ടയിലെ കമ്പിപ്പാലം ഭീഷണിയാകുന്നത്. 2ണ്ട008ല്‍ പൂര്‍ത്തീകരിച്ച തൂക്കുപാലത്തിനു ഇപ്പോള്‍ യാതൊരുവിധ സുരക്ഷയുമില്ല. സ്കൂള്‍, നഴ്സറി വിദ്യാര്‍ഥികളടക്കം നൂറുക്കണക്കിനാളുകളാണ് ഇതു വഴി യാത്ര ചെയ്യുന്നത്. ഏകദേശം എട്ടു വര്‍ഷം പഴക്കമുള്ള ഈ പാലത്തിനു അറ്റകുറ്റപ്പണികള്‍ പോലും പഞ്ചായത്ത് നടത്തിയിട്ടില്ലെന്നു നാട്ടുകാര്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ സമയത്ത് എല്‍.പി സ്കൂളില്‍ പഠിക്കുന്ന വിദ്യാര്‍ഥിനിക്കു പാലത്തില്‍ നിന്നു വീണു പരുക്കേറ്റിരുന്നു.
ഏകദേശം മുപ്പത് അടിയോളം താഴ്ചയുള്ള ഈ പാലത്തിന്റെ ബാക്കിയുള്ള കമ്പികള്‍ പലതും ദ്രവിച്ചിരിക്കുകയാണ്. നാട്ടുകാര്‍ പാലത്തിനു താല്‍ക്കാലിക കൈവരിയൊരുക്കിയാണു വിദ്യാര്‍ഥികളെ കടത്തി വിടുന്നത്. പഞ്ചായത്തിന്റെ തനതുഫണ്ടില്‍ നിന്ന് ഒരു തുകയും പാലത്തിനു ലഭിച്ചില്ലെന്നു നാട്ടുകാര്‍ ആരോപിക്കുന്നു. ഓരോ പഞ്ചായത്ത് ഭരണസമിതിയും പാലത്തിനു തുക വകയിരുത്തുന്നുണ്ടെങ്കിലും പലതും ലക്ഷ്യം കാണാതെ പോകുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."