കൈവരിയില്ലാതെ കുമ്പള-കഞ്ചിക്കട്ട പാലം
കുമ്പള: ഗതാഗത തിരക്കുള്ള ദേശീയ പാതയില്‍ പ്രവേശിക്കാതെ ആരിക്കാടി പുത്തിഗെ റോഡില്‍ നിന്ന് എളുപ്പത്തില്‍ കുമ്പള ടൗണിലെത്താന്‍ കഴിയുന്ന പ്രധാന പാതയിലാണ് അപകടം പതിയിരിക്കുന്ന കഞ്ചിക്കട്ട പാലം.
വിദ്യാര്‍ഥികളടക്കമുള്ള നൂറു കണക്കിനാളുകള്‍ നടന്നു പോകുന്ന കഞ്ചിക്കട്ട പാലം അപകടത്തിലായിയിട്ടു കാലമേറെയായി. ഇതുവഴി ഭാരം കയറ്റിയ വാഹനങ്ങള്‍ പോകരുതെന്നുനാലു വര്‍ഷം മുമ്പ് പൊതുമരാമത്ത് റോഡ് ആന്‍ഡ് പാലം വിഭാഗം മുന്നറിയിപ്പു നല്കി ബോര്‍ഡ് സ്ഥാപിച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്കകം ബോര്‍ഡ് അപ്രത്യക്ഷമായി. ഇപ്പോള്‍ ഇതുവഴി ബസുള്പ്പെടേയുള്ള വലിയ വാഹനങ്ങള്‍ ഓടുന്നുണ്ട്. പാലത്തിന്റെ ഇരുവശങ്ങളിലുള്ള കൈവരി പൂര്‍ണമായും തകര്‍ന്നിരിക്കുകയാണ്. ഇരുമ്പു കമ്പികള്‍ പുറത്തേക്കു തള്ളിയ നിലയിലാണ്.
രാത്രി കാലങ്ങളില്‍ ഇതു വഴിവരുന്ന ആളുകള്‍ കാല് വഴുതി പുഴയില്‍ വീഴാനും സാധ്യതയേറെയാണ്. നല്ലമഴക്കാലത്തു പാലത്തിനു മുകളില്‍ വരെ വെള്ളമെത്താറുണ്ട്. അധികൃതര്‍ കണ്ണു തുറന്നില്ലെങ്കില്‍ വന്‍ ദുരന്തത്തിനു കാരണമായേക്കാം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."