ഹൈവേക്കരികിലെ പുല്‍കാടുകള്‍ അപകടഭീഷണി ഉയര്‍ത്തുന്നു
അണ്ടത്തോട്: റോഡരികിലെ പുല്‍കാടുകള്‍ വാഹനാപകടങ്ങള്‍ക്ക് കാരണമാകുന്നു. ദേശീയപാത മന്ദലാംകുന്ന് മുതല്‍ പാലപ്പെട്ടി വരെയുള്ള ദേശീയപാതക്ക് അരികിലാണ് വാഹനങ്ങള്‍ തമ്മില്‍ കാണാത്ത വിധത്തില്‍ പുല്‍കാടുകള്‍ പടര്‍ന്നു പിടിച്ചിട്ടുള്ളത്. കാല്‍നട യാത്രക്കാര്‍ക്കും ഇത് ബുദ്ധിമുട്ടാക്കുന്നുണ്ട്. അത്കൂടാതെ ഇഴജന്തുക്കളുടെയും തെരുവ് നായക്കളുടെയും താവളവുമാണ്. പുന്നയൂര്‍ക്കുളം പഞ്ചായത്തില്‍ ഉള്‍പ്പെട്ട മന്ദലാംകുന്ന് മുതല്‍ തങ്ങള്‍പ്പടി വരെയുള്ള ഹൈവേക്കരികിലാണ് കാട്പിടിച്ചിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ തൊഴിലുറപ്പ് പദ്ധതി പ്രകാരം പുല്‍കാടുകള്‍ വൃത്തിയാക്കിയിരുന്നു.
സംഘടനകളും ക്ലബ്ബുകളും ചിലയിടങ്ങളില്‍ വൃത്തിയാക്കാന്‍ തുടങ്ങിയിട്ടുണ്ട്. എന്നാല്‍ ചിലയിടങ്ങളില്‍ ആരും വൃത്തിയാക്കാന്‍ ശ്രമിക്കാത്തതാണ് റോഡരികില്‍ ഇത്തരത്തില്‍ പുല്‍കാടുകള്‍ വളരാന്‍ കാരണം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."