HOME
DETAILS
MAL
മാര്‍ക്കറ്റില്‍ മായം കലര്‍ന്ന ഭക്ഷ്യവസ്തുക്കളെത്തുന്നത് തടയുവാന്‍ കര്‍ശന നടപടികള്‍ ഉണ്ടാവണമെന്ന്
backup
August 21 2017 | 03:08 AM
കൊടുങ്ങല്ലൂര്‍: ഓണക്കാലത്ത് മാര്‍ക്കറ്റില്‍ മായം കലര്‍ന്നതും വ്യാജ നിര്‍മിതവും നിലവാരം കുറഞ്ഞതുമായ ഭക്ഷ്യവസ്തുക്കള്‍ വില്‍പ്പനക്ക് എത്തുന്നത് തടയുവാന്‍ അധികൃതരുടെ ഭഗത്തുനിന്നും കര്‍ശന നടപടികള്‍ ഉണ്ടാവണമെന്ന് അപ്ലിക്കന്റസ് കണ്‍സ്യൂമേഴ്സ് ഫോറം ആവശ്യപ്പെട്ടു.
പാചകവാതക സിലണ്ടറുകളുടെ തൂക്കത്തില്‍ കുറവുണ്ടെന്നും ബില്‍ തുകയേക്കാള്‍ കൂടുതല്‍ തുക ഈടാക്കുന്നുവെന്നും വ്യപകമായ പരാതി നിലനില്‍ക്കുന്ന സാഹചര്യത്തില്‍ വിതരണം നടത്തുന്ന വാഹനങ്ങളില്‍ വില പ്രദര്‍ശിപ്പിക്കുന്ന ബോര്‍ഡും ആവശ്യമെങ്കില്‍ സിലണ്ടറുകളുടെ തൂക്കം പരിശോധിക്കുന്നതിനുളള സംവിധാനവും ഏര്‍പ്പെടുത്തണമെന്നും യോഗം ആവശ്യപ്പെട്ടു. എം.ആര് നായര്‍ അധ്യക്ഷനായി. സി.എസ് തിലകന്, ശ്രീകുമാര്‍ വര്‍മ്മ, ടി.ശ്രീകുമാര്‍, കെ.അജിത, കെ.കെ പത്മനാഭന്, കെ.കെ സീതി, കെ.എസ് ഗണേശന് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."