രാജീവ് ഗാന്ധി വര്‍ഗീയ-ഫാസിസത്തിനെതിരേ നിലപാട് സ്വീകരിച്ച ഭരണാധികാരി: എം. ലിജു
ആലപ്പുഴ: രാജ്യത്തെ വര്‍ഗീയ-ഫാസിസ്റ്റ് ശക്തികള്‍ക്കെതിരേ കടുത്ത നിലപാട് സ്വീകരിച്ച ഭരണാധികാരിയായിരുന്നു രാജീവ് ഗാന്ധിയെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു വ്യക്തമാക്കി.ഡി.സി.സിയില്‍ സംഘടിപ്പിച്ച രാജീവ് ഗാന്ധിയുടെ 74 -ാം ജന്മദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച അനുസ്മരണ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ആധുനിക ഇന്‍ഡ്യ സ്വപ്നം കാണുകയും ചുരുങ്ങിയ ഭരണകാലയളവില്‍ ഡിജിറ്റല്‍ വിപ്ലവത്തിന് നേതൃത്വം കൊടുക്കുവാന്‍ അദ്ദേഹത്തിന് കഴിഞ്ഞു.
ശാസ്ത്ര, സാങ്കേതിക രംഗത്ത് ഇന്ന് ഇന്‍ഡ്യക്ക് ഉണ്ടായ നേട്ടങ്ങള്‍ രാജീവ് ഗാന്ധി അടിത്തറപാകിയ ഡിജിറ്റല്‍ വിപ്ലവത്തിന്റെ ഫലമാണ്.
രാജ്യത്തിന്റെ വികസനം യുവാക്കളിലൂടെയേ സാധിക്കൂ എന്ന തിരിച്ചറിവാണ് അവരുടെ കര്‍മ്മശേഷിയും, ചിന്താശേഷിയും വര്‍ദ്ധിപ്പിക്കുവാന്‍ ഡിജിറ്റല്‍ വിപ്ലവത്തിന് നേതൃത്വം കൊടുത്തത്.
ഇന്‍ഡ്യ ഇന്ന് ലോക രാഷ്ട്രങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കുന്നു എങ്കില്‍ രാജീവ് ഗാന്ധി എന്ന കര്‍മ്മധീരനായ നേതാവിന്റെ ഭരണപാടവത്തിന്റെ ഉത്തമോദാഹരണമാണ്.
രാജ്യത്തിന്റെ തീരാനഷ്ടമായിരുന്നു അദ്ദേഹത്തിന്റെ വേര്‍പാടെന്നും ലിജു അനുസ്മരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."