HOME
DETAILS
MAL
മൈക്രാ ഫൈനാന്‍സ് വായ്പാ വിതരണം നടത്തി
backup
August 21 2017 | 04:08 AM
അരൂര്‍: ചന്തിരൂര്‍ ഉള്‍നാടന്‍ മത്സ്യ തൊഴിലാളി വികസന ക്ഷേമ സഹകരണ സംഘം മൈക്രാ ഫൈനാന്‍സ് വായ്പാ വിതരണം നടത്തിന്ന വിതരണോല്‍ഘാടനം എ.എം. ആരിഫ് എം.എല്‍.എ നിര്‍വഹിച്ചു. സംഘത്തിന്റെ 9 സ്വയം സഹായ സംഘാഗംങ്ങളായ 96 പേര്‍ക്ക് മത്സ്യഫെഡില്‍നിന്ന് അനുവദിച്ച ഒന്‍പതു ലക്ഷത്തി അറുപതിനായിരം രൂപയാണ് വിതരണം ചെയ്തത്. മത്സ്യഫെഡ് അസി. മാനേജര്‍ രമാ.ആര്.മേനോന് മുഖ്യ പ്രഭാഷണം നടത്തി. സംഘം പ്രസിഡന്റ് കെ.എസ്. ബാഹുലേയന് അധ്യക്ഷനായി. അരൂര്‍ പഞ്ചായത്ത് പ്രസിഡന്റ് ബി. രത്നമ്മ, പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം വി.കെ.ഗൗരീശന്‍, ചന്ദ്രികാ സുരേഷ്, വി.ആര്. വിനോദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."