HOME
DETAILS
MAL
മന്ത്രി തോമസ് ചാണ്ടിക്കെതിരായ ആരോപണം അന്വേഷിക്കണം: എ.ഐ.വൈ.എഫ്
backup
August 21 2017 | 04:08 AM
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിക്കെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് ആലപ്പുഴ ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. വളരെ ഗുരുതരമായ ആരോപണങ്ങളാണ് മന്ത്രിക്കെതിരായി ഉയര്‍ന്നിട്ടുള്ളത്.
അധികാര ദുര്‍വിനിയോഗം, നെല്‍വയല്‍ നികത്തല്‍ ഉള്‍പ്പെടെ ഗൗരവമേറിയ ആരോപണങ്ങള്‍ ഉയര്‍ന്ന സാഹചര്യത്തില്‍ സത്യാവസ്ഥ എന്താണെന്ന് അന്വേഷിച്ച് പൊതുജനങ്ങളെ ബോധ്യപ്പെടുത്താനുള്ള ധാര്‍മ്മിക ഉത്തരവാദിത്വം സംസ്ഥാന സര്‍ക്കാരിനുണ്ട്.
ഈ സാഹചര്യത്തില്‍ മന്ത്രിക്കെതിരായി ഉയര്‍ന്നിട്ടുള്ള ആരോപണങ്ങളുടെ നിജസ്ഥിതിയെക്കുറിച്ച് അന്വേഷിക്കണമെന്ന് എ.ഐ.വൈ.എഫ് ജില്ലാ പ്രസിഡന്റ് അഡ്വ. സി.എ അരുണ്‍കുമാറും സെക്രട്ടറി ടി.ടി ജിസ്മോനും വാര്‍ത്താക്കുറിപ്പില്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."