കൈയേറ്റം തെളിയിച്ചാല്‍ സ്വത്ത് എഴുതിത്തരാമെന്ന് തോമസ് ചാണ്ടി
തിരുവനന്തപുരം: കുട്ടനാട്ടില്‍ കായല്‍ കൈയേറി റിസോര്‍ട്ട് നിര്‍മിച്ചെന്ന് തെളിയിച്ചാല്‍ തന്റെ സ്വത്ത് മുഴുവന്‍ എഴുതിത്തരാമെന്ന് മന്ത്രി തോമസ്ചാണ്ടി. ചോദ്യോത്തര വേളയില്‍ എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എയുടെ പരാമര്‍ശത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കെ.എസ്.ആര്.ടി.സിയുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനിടെയാണ് നെല്ലിക്കുന്ന് റിസോര്‍ട്ടിന്റെ കാര്യം എടുത്തിട്ടത്. ഭൂമി കൈയേറിയ ചാണ്ടിക്ക് കെ.എസ്.ആര്.ടി.സിയെ നന്നാക്കാന്‍ എവിടെയാണ് സമയമെന്നായിരുന്നു നെല്ലിക്കുന്നിന്റെ ചോദ്യം. ഇതോടെ സഭയില്‍ ബഹളം തുടങ്ങുകയും ക്ഷുഭിതനായ തോമസ്ചാണ്ടി താന്‍ കൈയേറ്റം നടത്തിയതായി തെളിയിച്ചാല്‍ തന്റെ സ്വത്തെല്ലാം എഴുതിത്തരാമെന്ന് തിരിച്ചടിക്കുകയും ചെയ്തു.
ഇതിന് മറുപടിയുമായി പ്രതിപക്ഷ നിരയില്‍നിന്ന് പി.ടി തോമസടക്കമുള്ളവര്‍ എഴുന്നേറ്റതോടെ സഭയില്‍ ബഹളമായി. പിന്നീട് സ്പീക്കര്‍ ഇടപെട്ടാണ് ഭരണ-പ്രതിപക്ഷ അംഗങ്ങളെ വാക്പോരില്‍നിന്ന് പിന്തിരിപ്പിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."