ബെയ്ഖ് മര്‍യമും മുനീറും ഹജ്ജിനെത്തിയത് വിശ്വാസ ദൃഢതയില്‍
മക്ക: 104 വയസ്സ് പ്രായമായ ബെയ്ഖ് മര്‍യമും കൈയ്യില്‍ ചെരുപ്പ് ധരിച്ചു നടന്ന് പുണ്യ ഭൂമിയിലെത്തിയ ഇസ്‌ലാം മുനീറും വിശ്വാസദൃഢതയുടെ പ്രതീകമായി.
ഇന്തോനേഷ്യക്കാരിയായ ബെയ്ഖ് മര്‍യമിനു പ്രായം 104 എത്തിയെങ്കിലും പ്രായം തളര്‍ത്താത്ത മനസുമായി ഹജ്ജ് കര്‍മങ്ങള്‍ അനായാസം നിര്‍വഹിക്കാനാവുമെന്ന വിശ്വാസത്തിലാണ് ഇവര്‍ പുണ്യ ഭൂമിയില്‍ എത്തിച്ചേര്‍ന്നത്. ഈ വര്‍ഷത്തെ ഹാജിമാരില്‍ ഏറ്റവും കൂടുതല്‍ പ്രായമുള്ള വ്യക്തിയാണ് ഇവര്‍.
ഇന്തോനേഷ്യയില്‍ നിന്നും രണ്ടണ്ടു ലക്ഷത്തി ഇരുപതിനായിരം ഹാജിമാരാണ് ഈ വര്‍ഷം ഹജ്ജിനെത്തുന്നത്. പ്രായം ചെന്ന മറിയമിന് പ്രത്യേക സഹായ സഹകരണങ്ങള്‍ അധികൃതര്‍ നല്‍കുന്നുണ്ട്. പ്രായം കൂടുതലാണെങ്കിലും ഹജ്ജ് കര്‍മ്മങ്ങള്‍ നിര്‍വഹിക്കുന്നതില്‍ ഇവരുടെ ആരോഗ്യം തൃപ്തികരമാണെന്ന് ഇന്‍ഡോനേഷ്യന്‍ എംബസി കോണ്‍സുല്‍ ജനറല്‍ മുഹമ്മദ് ഹെറി ശരീഫുദ്ദീന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇവരുടെ സുരക്ഷ ഉറപ്പാക്കാനായി ചില പ്രത്യേക സഹായങ്ങളും അധികൃതര്‍ ചെയ്ത് കൊടുത്തിട്ടുണ്ടണ്ട്.
മറ്റൊരു നിശ്ചയ ദാര്‍ഢ്യ മനസിനുടമയാണ് കൈകള്‍ ഊന്നി മാത്രം നടക്കുന്ന പാക് പൗരന്‍ ഇസ്‌ലാം മുനീര്‍. ജന്മനാ ഇരു കാലുകള്‍ക്കും സ്വാധീനമില്ലാത്ത മുനീര്‍ ഹജ്ജ് കര്‍മം പൂര്‍ണമായും ചെയ്യാമെന്ന ആത്മ വിശ്വാസത്തിലാണ്. പാദരക്ഷകള്‍ ധരിച്ച് കൈകള്‍ കാലുകളാക്കിയാണ് നടത്തം. ബുദ്ധിമുട്ടുകളോ പ്രയാസങ്ങളോ പരിഭവങ്ങളോ ആരോടും ഇദ്ദേഹം പറയുന്നില്ല. തന്റെ ജീവിതാഭിലാഷമായ വിശുദ്ധ ഹജ്ജ് നിര്‍വഹിക്കണമെന്നും പുണ്യസ്ഥലങ്ങള്‍ നേരിട്ട് കാണുകയെന്നുമുള്ള ദീര്‍ഘകാലമായുള്ള ആഗ്രഹമാണ് സഫലമായതെന്നു അദ്ദേഹം പറഞ്ഞു. വര്‍ഷങ്ങളായി സ്വരൂപിച്ച സമ്പാദ്യവുമായാണ് ഇദ്ദേഹം പുണ്യ ഭൂമിയിലേക്ക് എത്തിച്ചേര്‍ന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."